മമ്മൂട്ടി നൽകിയ സമ്മാനം 28 വർഷമായിട്ടും നിധിപോലെ സൂക്ഷിക്കുകയാണ് മലയാളത്തിലെ ഒരു നടൻ; നിധി കാത്തുസൂക്ഷിക്കുന്ന ആ നടൻ ആരെന്നറിയുമോ?

വെള്ളി, 26 ഓഗസ്റ്റ് 2016 (15:08 IST)
പ്രീയപ്പെട്ടവർ നൽകുന്ന സമ്മാനം, അത് എന്തുതന്നെയായാലും സൂക്ഷിച്ചുവെക്കുന്നത് ഓരോരുത്തർക്കും സന്തോഷമുള്ള കാര്യമാണ്. ചിലർ നിധി കാക്കുന്ന ഭൂതമാവുകയും ചെയ്യും. അത് തൊടാനോ എടുക്കാനോ പോലും സമ്മതിക്കില്ല. അത്തരത്തിൽ സുഹൃത്ത് നൽകിയ സമ്മാനം 28 വർഷമായിട്ടും പൊട്ടിക്കാതെ സൂക്ഷിച്ചുവെക്കുന്ന ഒരു നടൻ മലയാള സിനിമയിലുമുണ്ട്. മറ്റാരുമല്ല നമ്മുടെ കുഞ്ചൻ തന്നെ.
 
വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടി സമ്മാനമായി കൊടുത്ത വിസ്‌കി പൊട്ടിക്കാതെ ഇപ്പോഴും നിധിപോലെ സൂക്ഷിച്ചു വച്ചിരിയ്ക്കുകയാണ് കുഞ്ചന്‍. 1981 ല്‍ ഐവി ശശി സംവിധാനം ചെയ്ത അഹിംസ എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും കുഞ്ചനും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. പിന്നീട് നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. സംഭവം നടക്കുന്നത് മമ്മൂട്ടി ആദ്യമായി സിംഗപ്പൂരിൽ പോയപ്പോഴാണ്.
 
അവിടുന്ന്, ഒരു സുഹൃത്ത് ഒരു ഫുള്‍ ബോട്ടില്‍ മദ്യം മമ്മൂട്ടിക്ക് സമ്മാനമായി നല്‍കി. അതും റോയല്‍ സല്യൂട്ട് വിസ്‌കി. മദ്യം കഴിക്കാത്തത് കൊണ്ട് മമ്മൂട്ടി ആ വിസ്‌കി കുഞ്ചന് സമ്മാനമായി കൊടുത്തു. മമ്മൂട്ടിയിൽ നിന്നും സമ്മാനം ലഭിച്ചതിന്റെ സന്തോഷം കുഞ്ചനു പറഞ്ഞറിയിക്കാൻ പറ്റാതെ വന്നു. കഴിക്കാമെന്നു കരുതിയെങ്കിലും സാഹചര്യം ഒത്തുവന്നില്ല. വീട്ടിലെ ഷെൽഫിൽ വെച്ചു. അന്ന് വെച്ച സാധനം ഇപ്പോഴും അവിടെയുണ്ട്. പൊട്ടിക്കാതെ. കഴിഞ്ഞ 28 വർഷമായി.

വെബ്ദുനിയ വായിക്കുക