മമ്മൂട്ടി ലോകഃയില്‍ എത്തുമോ? കണ്‍വിന്‍സ് ചെയ്യാന്‍ ദുല്‍ഖര്‍

രേണുക വേണു

ബുധന്‍, 17 സെപ്‌റ്റംബര്‍ 2025 (07:00 IST)
ലോകഃ - ചാപ്റ്റര്‍ 1 ചന്ദ്ര ബോക്‌സ്ഓഫീസില്‍ 250 കോടിയും കടന്ന് കുതിക്കുകയാണ്. ഇതിനിടയിലാണ് ലോകഃയുടെ അടുത്ത ചാപ്റ്ററുകളെ കുറിച്ചുള്ള സൂചനകളും പുറത്തുവരുന്നത്. ലോകഃയുടെ അടുത്ത ചാപ്റ്ററില്‍ മമ്മൂട്ടിയും ദുല്‍ഖറും ഉണ്ടാകുമെന്നാണ് ആരാധകരെ ത്രില്ലടിപ്പിക്കുന്ന ഏറ്റവും വലിയ അപ്‌ഡേറ്റ്. 
 
അതേസമയം ലോകഃയുടെ ഭാഗമാകാന്‍ ഇപ്പോഴും മമ്മൂട്ടി പൂര്‍ണ സമ്മതം അറിയിച്ചിട്ടില്ലെന്നാണ് ദുല്‍ഖറിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. മൂത്തോന്‍ എന്ന കഥാപാത്രമാകാന്‍ വാപ്പിച്ചിയെ (മമ്മൂട്ടി) കണ്‍വിന്‍സ് ചെയ്യിപ്പിക്കേണ്ടിവരുമെന്ന് ദുല്‍ഖര്‍ പറഞ്ഞു. ദി ഹോളിവുഡ് റിപ്പോര്‍ട്ടറിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
മൂത്തോനെ കുറിച്ച് എന്തൊക്കെ പറയാന്‍ സാധിക്കുമെന്ന് അഭിമുഖത്തില്‍ മാധ്യമപ്രവര്‍ത്തക അനുപമ ചോപ്ര ദുല്‍ഖറിനോടു ചോദിക്കുന്നു. കണ്‍വിന്‍സ് ചെയ്യാന്‍ പാടാണെന്നും യൂണിവേഴ്‌സ് കൂടുതല്‍ വലുതും മികച്ചതുമാകുമ്പോള്‍ അദ്ദേഹം (മമ്മൂട്ടി) ഓക്കെ പറയുമായിരിക്കുമെന്നും ദുല്‍ഖര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍