ബെല്ലാരിരാജ വീണ്ടും വരുന്നു! ബഡ്ജറ്റ് 20 കോടി?

വെള്ളി, 30 മാര്‍ച്ച് 2018 (08:52 IST)
മമ്മൂട്ടിക്ക് നല്ല അസ്സലായി കോമഡിയും വഴങ്ങും എന്ന് തെളിയിച്ച ചിത്രങ്ങളില്‍ ഒന്നാണ് രാജമാണിക്യം. മാണിക്യനെന്ന പയ്യന്‍ ബെല്ലാരിയിലെ രാജയായി മാറുകയും പിന്നീട് അവന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളും ആയിരുന്നു രാജമാണിക്യത്തിലൂടെ അന്‍‌വര്‍ റഷീദ് പറഞ്ഞത്. സംവിധായകനും നിർമാതാവുമായ അന്‍വര്‍ റഷീദിന്റെ ആദ്യ ചിത്രമാണ് രാജമാണിക്യം. 
 
മമ്മൂട്ടിയുടെ മാണിക്യമെന്ന കഥാപാത്രത്തെ ഇരുകയ്യും നീട്ടിയായിരുന്നു ആരാധകർ സ്വീകരിച്ചത്. ബെല്ലാരിരാജയെന്ന പോത്തുകച്ചവടക്കാരനായി മമ്മൂട്ടി തിളങ്ങിയ രാജമാണിക്യത്തിനു രണ്ടാം ഭാഗം വരുന്നു. ബഡ്ജറ്റ് 20 കോടി!. 
 
ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ അമല്‍ നീരദ് നിര്‍മിക്കുന്ന ചിത്രം അന്‍‌വര്‍ റഷീദ് സംവിധാനം ചെയ്യും. ഇതിനായുള്ള ചര്‍ച്ച അമല്‍ നീരദ് ഫാക്ടറിയില്‍ പുരോഗമിക്കുകയാണ്. രാജയ്ക്ക് കൂട്ടാളിയായി റഹ്മാനും എത്തും. ആരാധകരെ ആവേശം കൊള്ളിക്കാനുള്ളതെല്ലാം ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് സൂചന. 
 
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അന്‍‌വര്‍ സംവിധാനത്തിലേക്ക് തിരികെ വന്നിരിക്കുകയാണ്. ബെല്ലാരിരാജയുടെ രണ്ടാം വരവിന്റെ കഥ പറയാന്‍ സംവിധായകന്‍ ഒരുങ്ങിക്കഴിഞ്ഞു. ഫഹദിന്റെ ട്രാന്‍സ് എന്ന ചിത്രം ഇതിന്റെ തുടക്കം മാത്രമാണ്. ട്രാന്‍സിന്റെ വര്‍ക്ക് കഴിഞ്ഞാല്‍ അന്‍‌വര്‍ ഈ മമ്മൂട്ടി ചിത്രത്തിനായുള്ള പരിപാടിയിലേക്ക് കടക്കുമെന്നാണ് സൂചന. 
 
ആരാധകരെ ഇന്നും ആവേശം കൊള്ളിക്കുന്ന 'രാജമാണിക്യ'ത്തിന്റെ രണ്ടാംഭാഗത്തിന്റെ ചർച്ചകള്‍ അണിയറയില്‍ നടക്കുമ്പോള്‍ ആരാധകര്‍ ആകാംഷയിലാണ്. ബെല്ലാരി രാജ എന്ന വിളിപ്പേരുള്ള മാണിക്യമായി മമ്മൂട്ടി പ്രേക്ഷകരെ ത്രസിപ്പിച്ചപ്പോള്‍ മമ്മൂട്ടിയുടെ കരിയറിലെയും മലയാള ബോക്‌സ് ഓഫീസിലെയും വന്‍ വിജയചിത്രങ്ങളിലൊന്നായി ചിത്രം മാറി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍