ആ സിനിമ സംവിധാനം ചെയ്യാന്‍ മമ്മൂട്ടി തീരുമാനിച്ചു; പിന്നീട് അത് നടന്നില്ല !

ബുധന്‍, 7 സെപ്‌റ്റംബര്‍ 2022 (16:18 IST)
കഥാപാത്രങ്ങളിലൂടെ മലയാളികളെ ഞെട്ടിച്ച നടനാണ് മമ്മൂട്ടി. അഭിനയത്തില്‍ അരനൂറ്റാണ്ടിലേറെ പിന്നിട്ട മമ്മൂട്ടി എന്തുകൊണ്ട് സംവിധായകന്റെ വേഷം ഇതുവരെ അണിഞ്ഞില്ല എന്ന് ആരാധകര്‍ പോലും ചോദിക്കുന്നുണ്ട്. എന്നാല്‍, മമ്മൂട്ടി ഒരു സിനിമ സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അത്. മമ്മൂട്ടി തന്നെ അഭിനയിച്ച് നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ഭൂതക്കണ്ണാടി എന്ന സിനിമയായിരുന്നു അത്. 
 
ഭൂതക്കണ്ണാടി താന്‍ സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ച സിനിമയായിരുന്നെന്ന് മമ്മൂട്ടി തന്നെ പരസ്യമായി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ലോഹിതദാസായിരുന്നു ഭൂതക്കണ്ണാടിയുടെ തിരക്കഥ. ലോഹിതദാസ് കഥ പറഞ്ഞപ്പോള്‍ താന്‍ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചതാണ്. പിന്നീട് കുറേ കഴിഞ്ഞപ്പോള്‍ സംവിധായകന്‍ ആകാനുള്ള മോഹം കെട്ടടങ്ങിയെന്നും മമ്മൂട്ടി പറയുന്നു. എന്നാല്‍, താന്‍ തന്നെ അഭിനയിക്ക്. ഞാന്‍ സംവിധാനം ചെയ്യാം എന്ന് ലോഹിതദാസ് മമ്മൂട്ടിയോട് പറയുകയായിരുന്നു. തമിഴ് സൂപ്പര്‍താരം രജനികാന്തിനോട് താന്‍ സിനിമ സംവിധാനം ചെയ്യാന്‍ പോകുന്ന കാര്യം അക്കാലത്ത് പറഞ്ഞിട്ടുണ്ടായിരുന്നെന്നും മമ്മൂട്ടി പില്‍ക്കാലത്ത് വെളിപ്പെടുത്തിയിട്ടുണ്ട്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍