71.36 കോടി കളക്ഷന്‍, നിര്‍മ്മാതാവിന് ലാഭം നേടിക്കൊടുത് ടോവിനോയുടെ തല്ലുമാല

കെ ആര്‍ അനൂപ്

ബുധന്‍, 7 സെപ്‌റ്റംബര്‍ 2022 (11:12 IST)
റിലീസ് ചെയ്ത് 30 ദിവസങ്ങള്‍ കഴിഞ്ഞിട്ടും തല്ലു മാല വിശേഷങ്ങള്‍ തീരുന്നില്ല.ഓഗസ്റ്റ് 12 ന് തിയറ്ററുകളിലെത്തിയ ചിത്രം നിര്‍മ്മാതാവിനെ വലിയ ലാഭം നേടിക്കൊടുത്തു.231 സ്‌ക്രീനുകളിലാണ് തല്ലുമാല ആദ്യദിനം പ്രദര്‍ശനത്തിന് എത്തിയത്. 164 സ്‌ക്രീനുകളില്‍ മൂന്നാം ആഴ്ചയിലും പ്രദര്‍ശിപ്പിച്ചിരുന്നു.20 കോടി ബഡ്ജറ്റില്‍ ആണ് ടോവിനോ തോമസ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
 
ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് 71.36 കോടി രൂപയുടെ ബിസിനസ് നടന്നുവെന്ന് തല്ലുമാല നിര്‍മാതാക്കള്‍ അറിയിച്ചു. 
 
തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും മികച്ച സ്‌ക്രീന്‍ കൌണ്ട് റിലീസ് ദിവസം സിനിമയ്ക്ക് ലഭിച്ചു.അഡ്വാന്‍സ് ബുക്കിംഗിലൂടെ മാത്രം ചിത്രം ഒരു കോടിയോളം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
പത്താം ദിനം 38 കോടിയിലധികം കളക്ഷന്‍ നേടിയെന്നും പതിനൊന്നാം ദിവസം ടോവിനോ തോമസ് ചിത്രം 2 കോടി രൂപ നേടി 40 കളക്ഷന്‍ ചിത്രം പിന്നിട്ടൊന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍