വിസ്‌മയം തീർക്കാൻ വൈശാഖനായി ആസിഫ് എത്തുന്നു

തിങ്കള്‍, 30 ജൂലൈ 2018 (17:44 IST)
ആസിഫ് അലിയെ നായകനാക്കി യുവസംവിധായകന്‍ രോഹിത് ഒരുക്കുന്ന ഇബ്‌ലീസിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനു ശേഷം സംവിധായകൻ രോഹിതും ആസിഫ് അലിയും ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതകൂടി ഇബ്‌ലീസിനുണ്ട്. 
 
എൺപതുകളിൽ നടക്കുന്ന കഥയിൽ മഡോണ സെബാസ്റ്റ്യനാണ് ചിത്രത്തിലെ നായിക. വൈശാഖന്‍ എന്നാണ് ചിത്രത്തിലെ ആസിഫ് അലി കഥാപാത്രത്തിന്റെ പേര്. ഹാസ്യത്തിനും സംഗീതത്തിനും പ്രധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നത് സംവിധായകൻ രോഹിതും സമീർ അബ്ദുലും ചേർന്നാണ്.
 
ലാൽ, സൈജു കുറുപ്പ്, സിദ്ദിഖ്, ശ്രീനാഥ് ഭാസി, രവീന്ദ്ര ജയൻ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ഇച്ചായിസ് പ്രൊഡക്ഷന്റെ ബാനറിൽ ശ്രീലക്ഷ്മിയാണ് നിർമാണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍