ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് 12 ദിവസം കൊണ്ടാണ് ലോകഃ 100 കോടി കളക്ഷന്‍ മറികടന്നത്. കേരളത്തില്‍ നിന്ന് മാത്രം 63.65 കോടിയാണ് ഇതുവരെയുള്ള കളക്ഷന്‍. റിലീസിനു ശേഷമുള്ള രണ്ടാം തിങ്കളാഴ്ചയായ ഇന്നലെ മാത്രം കേരള ബോക്‌സ്ഓഫീസില്‍ നിന്ന് 4.90 കോടി കളക്ട് ചെയ്തു. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ഇതുവരെ നേടിയത് 39 കോടി.
ഇന്ത്യക്കു പുറത്തുനിന്ന് 95 കോടിയാണ് ലോകഃ ഇതുവരെ വാരിക്കൂട്ടിയത്. മോഹന്‍ലാല്‍ ചിത്രങ്ങളായ എമ്പുരാന്‍, തുടരും എന്നിവയുടെ ഓവര്‍സീസ് കളക്ഷന്‍ ഉടന്‍ തന്നെ ലോകഃ മറികടക്കാന്‍ സാധ്യതയുണ്ട്. ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 197.75 കോടിയായി. 200 കോടിയെന്ന വമ്പന്‍ നേട്ടത്തിനു തൊട്ടരികെയാണ് ലോകഃ