'ലിയോ' ത്രീഡി അനിമേറ്റഡ് വീഡിയോ,ഫാന്‍ മേഡ് ടീസര്‍ കാണാം

കെ ആര്‍ അനൂപ്

വ്യാഴം, 22 ജൂണ്‍ 2023 (11:12 IST)
വിജയിക്ക് പിറന്നാള്‍ സമ്മാനം ഒരുക്കിയിരിക്കുകയാണ് ആരാധകര്‍. 'ലിയോ'അണിയറ പ്രവര്‍ത്തകര്‍ക്കും മുമ്പേ പുറത്തുവന്ന ത്രീഡി അനിമേറ്റഡ് വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.
 
ഫാന്‍ മേഡ് ടീസര്‍ കാണാം.മാഡി മാധവ് എന്ന ഗ്രാഫിക് ഡിസൈനറാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
ചെന്നൈയില്‍ ചിത്രീകരണത്തിന്റെ രണ്ടാം ഷെഡ്യൂള്‍ പുരോഗമിക്കുമ്പോള്‍, ലിയോയുടെ ചിത്രീകരണത്തിനായി വിജയ് കഠിനാധ്വാനം ചെയ്യുന്നതായി നിര്‍മ്മാതാവ് ലളിത് കുമാര്‍ വെളിപ്പെടുത്തി.
 
കാശ്മീരില്‍ -20 ഡിഗ്രി സെല്‍ഷ്യസില്‍ ഒരു ഫൈറ്റ് സീക്വന്‍സിനായി വിജയ് ചിത്രീകരിച്ചതായി നിര്‍മ്മാതാവ് പറഞ്ഞു.  
 അത്രയും തന്നെ തണുപ്പില്‍ വിജയ്ക്ക് ഷര്‍ട്ട് ധരിക്കാതെ ഒരു അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്നും വിജയ്യ്ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് വളരെ സന്തോഷകരമാണെന്നും നിര്‍മാതാക്കള്‍ വെളിപ്പെടുത്തി.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍