തന്റെ പിതാവ് മരിച്ച സമയത്ത് സഹായിക്കുമെന്ന് കരുതിയ ഒരാളിൽ നിന്നും കുറച്ച് പണം കടമായി ചോദിച്ചിരുന്നു എന്നാൽ ആവശ്യപ്പെട്ട തുക കയ്യിൽ ഇല്ല എന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞു മാറുകയായിരുന്നു. താൻ ചോദിച്ചത് ഒരു വലിയ തുകയല്ലെന്നും ആ വ്യക്തി മലയാള സിനിമയിലെ പ്രമുഖനായ ഒരാളാണെന്നും താരം പറഞ്ഞു. എന്നാൽ അദ്ദേഹം സഹായിച്ചില്ലെങ്കിലും പ്രതികാരം ചെയ്യാൻ തനിയ്ക്ക് ഒരു അവസരം ലഭിച്ചുവെന്നും ചാക്കോച്ചൻ പരിപാടിയിൽ അറിയിച്ചു.
പിന്നീട് താൻ സിനിമ മേഖലയിൽ നിന്നും മാറി ബിസിനസ്സിലും റിയൽ എസ്റ്റേറ്റിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സമയത്ത് അതേ വ്യക്തി സാമ്പത്തികമായി സഹായിക്കണമെന്നാവശ്യപ്പെട്ട് തന്റെ അടുത്തെത്തിയപ്പോൾ അയാൾക്ക് ആവശ്യമുള്ള പണം നൽകിയാണ് താൻ പ്രതികാരം ചെയ്തതെന്ന് താരം വ്യക്തമാക്കി. മനസ്സിൽ കുറ്റബോധം തോന്നാനായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.