നായാട്ട്, റോന്ത്, ഇല വീഴാ പൂഞ്ചിറ തുടങ്ങി നിരവധി ഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ച എഴുത്തുകാരനും സംവിധായകനുമാണ് ഷാഹി കബീർ. ഷാഹി കബീർ ഏറ്റവും ഒടുവിൽ തിരക്കഥയെഴുതിയ സിനിമയാണ് ഓഫീർ ഓൺ ഡ്യൂട്ടി. കുഞ്ചാക്കോ ബോബൻ ആയിരുന്നു ചിത്രത്തിലെ നായകൻ. ഇപ്പോഴിതാ കുഞ്ചാക്കോ ബോബനും ഷാഹി കബീറും വീണ്ടുമൊന്നിക്കുന്നു.
	 
	ഓഫീസർ ഓൺ ഡ്യൂട്ടി എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ഷാഹി കബീറും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന സിനിമയാണിത്. ലിജോമോൾ ആണ് സിനിമയിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബോളിവുഡ് നിർമാതാക്കളായ പനോരമ സ്റ്റുഡിയോസും ടി സീരീസും ഹിന്ദി ദൃശ്യത്തിന്റെ സംവിധായകനുമായ അഭിഷേക് പഥക്കും ചേർന്നാണ് ഈ സിനിമ നിർമിക്കുന്നത്.