രണ്‍വീര്‍ സിംഗിന്‍റെ ഡോൺ 3-ൽ നിന്നും നായിക പിന്മാറി

നിഹാരിക കെ.എസ്

വ്യാഴം, 6 മാര്‍ച്ച് 2025 (11:07 IST)
മുംബൈ: ഡോൺ 3 സിനിമയില്‍ നിന്നും പിന്‍മാറി നടി കിയാര അദ്വാനി. കഴിഞ്ഞ വർഷം പ്രഖ്യാപിക്കപ്പെട്ട ഫർഹാൻ അക്തർ ചിത്രത്തിലെ നായിക കിയാര ആയിരുന്നു. ഈ വർഷം ആദ്യം ഗർഭം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കിയാരയുടെ പുതിയ തീരുമാനം. കിയാര അഭിനയത്തിൽ നിന്നും ഇടവേള എടുക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. 
 
"അവൾ ഇപ്പോൾ 'ടോക്സിക്', 'വാർ 2' എന്നിവയുടെ ഷൂട്ടിംഗിലാണ്. അവളുടെ തീരുമാനത്തെ ഡോണ്‍ 3 നിർമ്മാതാക്കൾ മാനിച്ചു, അവർ ഇപ്പോൾ പുതിയ നായികയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ്"  ഇന്ത്യ ടുഡേ ഡിജിറ്റല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തില്‍ 'ഡോൺ 3' ഷൂട്ടിംഗ് ഈ വർഷം ആരംഭിക്കുമെന്ന് സംവിധായകന്‍ ഫർഹാൻ അക്തർ സ്ഥിരീകരിച്ചിരുന്നു. ചിത്രത്തിൽ രൺവീർ സിംഗ് ആണ് ടൈറ്റിൽ റോളിൽ എത്തുന്നത്. ഷാരൂഖ് ഖാന്‍ പിന്‍മാറിയതിനെ തുടര്‍ന്നാണ് രൺവീർ നായകനാകുന്നത്. വിക്രാന്ത് മാസിയാണ് രൺവീർ സിംഗിന്റെ വില്ലൻ.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍