മലയാളികൾക്ക് മാത്രമല്ല തമിഴകത്തിനും പ്രിയപ്പെട്ട നടിയാണ് നസ്റിയ. ഒരുപാട് സിനിമകൾ ഒന്നും ചെയ്തിട്ടില്ലെങ്കിലും ചെയ്തതെല്ലാം ഹിറ്റായിരുന്നു. അതുതന്നെയായിരുന്നു താരത്തിന്റെ പ്ലസ് പോയന്റും. ൿണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ തമിഴിലും മലയാളത്തിലുമായി വെറും ഒന്‍പത് സിനിമകളാണ് നസ്‌റിയ ചെയ്തത്.
നസ്റിയ ചെയ്തതിൽ മികച്ച കഥാപാത്രം ഏതെന്ന് ചോദിച്ചാൽ മലയാളികൾക്ക് പറയാൻ ഓം ശാന്തി ഓശാന, നേരം, ബാംഗ്ലൂർ ഡേയ്സ് ഒക്കെയുണ്ട്. എന്നാൽ, തമിഴർ ആദ്യം പറയുക രാജാറാണി ആകുമെന്ന് ഉറപ്പ്. രാജാറാണി എന്ന ചിത്രമാണ് നസ്‌റിയയെ തമിഴിന് പ്രിയപ്പെട്ടവളാക്കിയത്. ആ ചിത്രം ഏറ്റെടുക്കരുതെന്ന് പലരും തന്നോട് പറഞ്ഞിരുന്നുവെന്ന് കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ നസ്റിയ വെളിപ്പെടുത്തി.
അറ്റ്‌ലി കുമാറിന്റെ ആദ്യം സംവിധാന സംരംഭമായിരുന്നു രാജാറാണി എന്ന ചിത്രം. സ്‌റിയ നസീം, ആര്യ, നയന്‍താര, ജയ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ കീര്‍ത്തന എന്ന കഥാപാത്രത്തെ സിനിമാപ്രേമികൾ നെഞ്ചോട് ചേർത്തുവെച്ചു.
എന്നാല്‍ ആ സിനിമ ചെയ്യരുത് എന്ന് പലരും തന്നോട് പറഞ്ഞിരുന്നു. രണ്ട് നായികമാരുള്ള ചിത്രത്തില്‍ അഭിനയിച്ചാല്‍ പ്രാധാന്യം ലഭിയ്ക്കില്ല, തുടക്കത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടാതെ പോകും എന്നൊക്കെയായിരുന്നു പറഞ്ഞിരുന്നത്. എല്ലാവരുടെയും അഭിപ്രായമൊക്കെ കേട്ടു കഴിഞ്ഞപ്പോഴാണ് ഞാന്‍ കഥ കേട്ടത്. രാജറാണി എന്ന ചിത്രം കണ്ട് കഴിഞ്ഞാലും പ്രേക്ഷകര്‍ കീര്‍ത്തന എന്ന കഥാപാത്രത്തെ മറക്കില്ല. അതാണ് ആ കഥാപാത്രത്തിന്റെ വിജയവും. മറ്റുള്ളവര്‍ പറയുന്നത് കേട്ട് ആ സിനിമ വേണ്ടെന്നു വച്ചിരുന്നെങ്കില്‍ വലിയ നഷ്ടമായിപ്പോയേനെ എന്ന് നസ്‌റിയ പറഞ്ഞു.