കമല്‍ഹാസന്‍-മമ്മൂട്ടി-ചിമ്പു; വിക്രം പോലെ മറ്റൊരു വമ്പന്‍ പടം വരുന്നു !

ബുധന്‍, 29 ജൂണ്‍ 2022 (11:53 IST)
വിക്രം മെഗാഹിറ്റ് ആയതിനു പിന്നാലെ മറ്റൊരു മള്‍ട്ടി സ്റ്റാര്‍ ചിത്രം ചെയ്യാന്‍ ഉലകനായകന്‍ കമല്‍ഹാസന്‍. ഇത്തവണ കമല്‍ഹാസനൊപ്പം മമ്മൂട്ടി അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ആദ്യമായാണ് കമല്‍ഹാസനും മമ്മൂട്ടിയും ഒന്നിക്കുന്നത് ! 
 
ടേക്ക് ഓഫ്, സീ യു സൂണ്‍, മാലിക്ക് എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കമല്‍ഹാസന്‍ ഇനി അഭിനയിക്കുക. ഈ ചിത്രത്തില്‍ കമലിനൊപ്പം മമ്മൂട്ടിയും ശ്രദ്ധേയമായ ഒരു വേഷം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതേ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ലെങ്കിലും ആരാധകര്‍ ഇപ്പോള്‍ തന്നെ വലിയ ആവേശത്തിലാണ്. 
 
'കമല്‍ഹാസന്‍ 233' എന്ന ചിത്രത്തിലേക്ക് മമ്മൂട്ടിയേയും തമിഴ് സൂപ്പര്‍താരം ചിമ്പുവിനേയും പരിഗണിക്കുന്നുണ്ടെന്നാണ് ദക്ഷിണേന്ത്യന്‍ സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രത്തെ കുറിച്ച് കമല്‍ നേരിട്ട് മമ്മൂട്ടിയോട് സംസാരിച്ചതായാണ് വിവരം. ഔദ്യോഗിക സ്ഥിരീകരണം ഓഗസ്‌റ്റോടെ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍