അപ്പു സിംപിളാണ്, പബ്ലിസിറ്റിയോടൊന്നും താൽപ്പര്യമില്ല: കല്ല്യാണി പ്രിയദർശൻ

വെള്ളി, 6 ജൂലൈ 2018 (09:23 IST)
മലയാള സിനിമാ ലോകത്തേക്ക് കാലെടുത്തുവെച്ച പുതുമുക നായികയാണ് കല്യാണി പ്രിയദർശൻ. ചെയ്‌ത കഥാപാത്രത്തിലൂടെതന്നെ വളരെപെട്ടെന്ന് പ്രേക്ഷക ശ്രദ്ധപിടിച്ചുപറ്റിയ താരം. നടിയുടെ ഇഷ്‌ട വിഷയവും സിനിമ തന്നെയാണെന്നാണ് താരം പറയുന്നത്. 'മാതൃഭൂമി സ്റ്റാര്‍ ആന്റ്‌ സ്റ്റൈലിന്' നല്‍കിയ അഭിമുഖത്തിലാണ് കല്യാണി ഇക്കാര്യം വ്യക്തമാക്കിയത്.
 
'പല ഭാഷകളിലേയും സിനിമകൾ തേടിപ്പിടിച്ച് കാണും. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തിയപ്പോഴാണ് ബാഡ്മിന്റണിലേക്കും റോക്ക് ക്ലൈമ്പിങ്ങിലേക്കും പോയത്. ഞാനും അപ്പുവും (പ്രണവ് മോഹന്‍ലാൽ‍) ഒന്നിച്ചാണ് റോക്ക് ക്ലൈമ്പിങ് തുടങ്ങിയത്. അവനതില്‍ ഏറെ മുന്നോട്ടു പോയി.
 
അപ്പുവിന് പബ്ലിസിറ്റിയോട് കമ്പമില്ല. ആദി കണ്ടതിന് ശേഷം ഞാൻ ഫോൺ ചെയ്‌തപ്പോൾ അപ്പു ഹിമാലയത്തിലേക്ക് എവിടെയോ പോയിരുന്നു. ഞാനും അപ്പുവും കസിൻസ് ആണെന്നാണ് പലരും ചിന്തിച്ചിരുന്നത്. ഞങ്ങൾ കുട്ടിക്കാലം മുതലേയുള്ള സൗഹൃദമാണ്. എന്റെ സിനിമ കണ്ടപ്പോള്‍ അപ്പു ചോദിച്ചു, 'നിനക്ക് ഇങ്ങനെ ഒക്കെ അഭിനയിക്കാന്‍ അറിയാമോ?'. ഞങ്ങള്‍ തിയേറ്ററില്‍ ഒരുമിച്ചാണ് എന്റെ സിനിമ കണ്ടത്' എന്നും കല്ല്യാണി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍