തമിഴ്‌നാട്ടിൽ നിന്ന് 17+ കോടി രൂപയും, ആന്ധ്രയില്‍നിന്ന് 7 കോടി രൂപയും കേരളത്തില്‍നിന്ന് 3 കോടി രൂപയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍നിന്ന് 6 കോടി രൂപയും നേടി. കാല റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കകം തന്നെ ചിത്രത്തിന്റെ വ്യാജ പകർപ്പ് ഇന്റെർനെറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതും കളക്ഷനെ ബാധിച്ചതായി സൂചനയുണ്ട്.
കേരളത്തിൽ നിന്ന് ചിത്രത്തിന് ആദ്യ ദിനം നേടിയത് മൂന്ന് കോടിയ്‌ക്ക് മുകളിലാണ്. ഒരു രജനീകാന്ത് ചിത്രത്തെ സംബന്ധിച്ചിടത്തോളം ഇത് വളരെ ചെറിയ തുകയാണ്. രജനിയുടെ കബാലിക്ക് കേരളത്തിൽ ആദ്യദിന കളക്ഷൻ നാല് കോടി രൂപയായിരുന്നു. മമ്മൂട്ടിയുടെ മാസ്‌റ്റർപീസിന് അഞ്ച് കോടിയും ഗ്രേറ്റ്‌ഫാദറിന് നാല് കോടിക്ക് മുകളിലുമായിരുന്നു കളക്ഷൻ.