രജനി സാര്‍ തന്നെയാണ് നായികയാണെന്ന കാര്യം അറിയിച്ചത്. ആദ്യം ചിരിച്ചു പോയി. വിശ്വസിക്കാനായില്ല. വീട്ടിൽ പറഞ്ഞാൽ മറ്റുള്ളവര്‍ വിശ്വസിക്കുമോ എന്നും തോന്നി. അതുകൊണ്ട് വീട്ടുകാരോടും മക്കളോടുമൊന്നും പറഞ്ഞില്ല. എല്ലാവരുമറിയുന്നത് പിന്നീടാണ്. ഷൂട്ടിംഗ് ഇന്‍വിറ്റേഷനില്‍ രജനിസാറിന്റെ പേരിനടിയില്‍ എന്റെ പേര് കണ്ടപ്പോഴാണ് സമാധാനമായത് ഈശ്വരി പറഞ്ഞു.
സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ കറുപ്പണിഞ്ഞ് കരികാലന്‍ അവതാരമായിട്ടാണ് പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലൂടെ രജനി പ്രേക്ഷകര്‍ക്കുമുന്നിലേക്കെത്തുന്നത്. സമുദ്രക്കനി, ഹുമ ഖുറേഷി, പങ്കജ് ത്രിപാഠി എന്നിവരും കാലയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ധനുഷാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.