ബുംറയ്ക്ക് വധു അനുപമ പരമേശ്വരന്‍ ? കണ്‍ഫ്യൂഷനില്‍ ആരാധകര്‍ !

കെ ആര്‍ അനൂപ്

വെള്ളി, 5 മാര്‍ച്ച് 2021 (15:05 IST)
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ നിന്ന് ജസ്പ്രീത് ബുമ്ര അവധിയെടുത്തത് പുതിയ അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. മലയാളി താരം അനുപമ പരമേശ്വരനുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ വിവാഹം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രചരിക്കുന്നത്. പ്രമുഖ മാധ്യമങ്ങളടക്കം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതോടെ ആരാധകര്‍ക്കിടയില്‍ താരവിവാഹം ചര്‍ച്ച ആക്കുകയാണ്.
 
വ്യക്തിപരമായ കാര്യങ്ങള്‍ക്കാണ് ബുമ്ര അവധിയെടുത്തിയിരിക്കുന്നത്. വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്ക് വേണ്ടിയാണ് താരം അവധിയെടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സിനിമ തിരക്കുകള്‍ നിന്ന് താല്‍ക്കാലികമായി വിട്ടു നില്‍ക്കുകയാണ് നടി അനുപമ പരമേശ്വരന്‍. ഹാപ്പി ഹോളിഡേ ടു മി എന്ന കുറിച്ചുകൊണ്ടുള്ള നടിയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ഗുജറാത്തിലേക്ക് നടി യാത്ര ചെയ്യുന്നു എന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ താരം കുറിച്ചു. ഗുജറാത്തിലെ രാജ്‌കോട്ട് ആണ് ബുമ്രയുടെ നാട്. എന്തായാലും ഔദ്യോഗിക സ്ഥിരീകരണം വരും വരെ കാത്തിരിക്കാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍