മോഹൻലാലിനെ അനുകരിക്കുന്നത് പോലെയാകും, പ്രണവ് അത് ചെയ്യാൻ തയ്യാറായില്ല, 'വർഷങ്ങൾക്കുശേഷം' സിനിമയിലെ ലൊക്കേഷനിൽ നടന്നത്

കെ ആര്‍ അനൂപ്

ചൊവ്വ, 16 ഏപ്രില്‍ 2024 (09:10 IST)
Pranav Mohanlal
വർഷങ്ങൾക്കുശേഷം സിനിമ പ്രദർശനം തുടരുകയാണ്. പ്രണവ് മോഹൻലാലിനൊപ്പമുള്ള ചിത്രീകരണ നിമിഷങ്ങൾ ഓർത്തെടുക്കുകയാണ് സെറ്റ് അസോസിയേറ്റ് പ്രശാന്ത് അമരവിള. ആട് എന്ന സിനിമയിലൂടെയാണ് പ്രശാന്ത് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് വിനീത് ശ്രീനിവാസന്റെ ഹൃദയം സെറ്റ് അസോസിയേറ്റായി പ്രവർത്തിച്ചു. ഇതോടെ പ്രണവുമായും വിനീതുമായും അടുത്ത ബന്ധം സ്ഥാപിക്കാൻ പ്രശാന്തിനായി. വർഷങ്ങൾക്കുശേഷം എന്ന സിനിമയിലെ പ്രണവിനോടൊപ്പം ഉണ്ടായ രസകരമായ നിമിഷം പങ്കുവെക്കുകയാണ് പ്രശാന്ത്.
 
ഒരു സീൻ ചിത്രീകരിക്കുന്നതിനിടെ മീശ പിരിക്കാനായി വിനീത് ശ്രീനിവാസൻ പ്രണവിനോട് പറഞ്ഞു. അത് മോഹൻലാലിനെ അനുകരിക്കുന്നത് പോലെ ആകുമെന്ന് പറഞ്ഞ് പ്രണവ് നിരസിച്ചു. പിന്നീട് പ്രശാന്ത് പ്രണവിന്റെ ചെവിയിൽ പോയി എന്തോ പറഞ്ഞ ശേഷമാണ് പ്രണവ് സീൻ ചെയ്യാൻ തയ്യാറായത്. ഇത് ബിനീഷ് ശ്രീനിവാസൻ തന്നെ ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Prasanth Amaravila (@prasanth_amaravila)

 പ്രണവ് മീശ പിരിക്കാൻ വേണ്ടി അടുത്തുപോയി ചെവിയിൽ ഒന്ന് രണ്ട് കാര്യങ്ങൾ സംസാരിച്ചു പക്ഷേ അത് എന്താണെന്ന് ഇപ്പോൾ ഓർമ്മയില്ലെന്നാണ് പ്രശാന്ത് പുതിയ അഭിമുഖത്തിനിടെ പറഞ്ഞത്. പറഞ്ഞപ്പോൾ പ്രണവ് തലയാട്ടി പോയി എന്നാൽ അനുസരിക്കുമെന്ന് വിചാരിച്ചിരുന്നില്ലെന്നും പ്രശാന്ത് പറഞ്ഞു. ആക്ഷൻ പറഞ്ഞപ്പോൾ പ്രണവ് മീശ പിരിച്ചു. ഇത് കണ്ട് സെറ്റിൽ കൈയ്യടിയും ബഹളവുമായിരുന്നു. ടൂർ പോകുന്ന പോലെയാണ് വിനീത് ശ്രീനിവാസൻ ചിത്രത്തിലെ സെറ്റ് എന്നും പ്രശാന്ത് അമരവിള പറഞ്ഞു.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍