ഇതെന്തൊരു വൃത്തികെട്ട ടീസർ ആണ്: വിമർശനവുമായി ആരാധകർ

ശനി, 10 ഫെബ്രുവരി 2018 (11:56 IST)
സന്തോഷ് പി. ജയകുമാർ സംവിധാനം ചെയ്യുന്ന 'ഇരുട്ടു അറൈയിൽ മുരട്ടു കുത്തു' എന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഗൗതം കാർത്തിക് നായകനാകുന്ന ചിത്രത്തിന്റെ പുറത്തുവന്ന ടീസറിനെതിരെ ആരാധകർ രംഗത്തെത്തിയിരിക്കുകയാണ്. 
 
ചിത്രം അഡൽറ്റ് കോമഡി വിഭാഗത്തിൽപ്പെടുന്നു. ഹരഹര മഹാദേവകി എന്ന ചിത്രത്തിന് ശേഷം സന്തോഷും ഗൗതം കാർത്തിക്കും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. തമിഴ് സിനിമയിൽ ഇതുപോലൊരു വൃത്തികെട്ട ടീസർ ഇറങ്ങിയിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്. ടീസറിന് താഴെ നിരവധിപേർ വിമർശനവുമായി ഇതിനോടകം എത്തിക്കഴിഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍