ചില സിനിമകൾ എഴുതി തുടങ്ങുമ്പോൾ തന്നെ അതിൽ ആരായിരിക്കും നായകൻ എന്ന കാര്യത്തിൽ എഴുത്ത്കാരനൊരു ധാരണയുണ്ടാകും. ചില സിനിമകൾ 'ആ നായകന്' വേണ്ടി മാത്രം എഴുതിയതാണെന്ന് തോന്നും. എന്നാൽ മറ്റു ചിലതോ? ഏത് നടനെ മനസ്സില്‍ കണ്ട് എഴുതിയാലും അത് എത്തേണ്ട നടനില്‍ തന്നെ എത്തുകയും ചെയ്യും. ഇങ്ങനെ പലകാരണങ്ങൾ കൊണ്ടും സൂപ്പർസ്റ്റാറിൽ നിന്നും തെന്നിത്തെറിച്ച് യുവതാരങ്ങളിലേക്ക് എത്തുകയും ആ സിനിമ അവർക്ക് ബ്രേക്ക് നൽകുകയും ചെയ്തിട്ടുണ്ട്.
അത്തരത്തിൽ ബ്രേക്ക് ലഭിച്ച നടനാണ് പൃഥ്വിരാജ്. മെഗാസ്റ്റാർ മമ്മൂട്ടി ഒഴുവാക്കിയ രണ്ട് പടമാണ് പൃഥ്വി ഏറ്റെടുത്ത് ഹിറ്റാക്കിയത്. 2005ൽ മണിയൻപിള്ള രാജു പ്രഖ്യാപിച്ച ചിത്രമായിരുന്നു അനന്തഭദ്രം. നായകൻ മമ്മൂട്ടി!. എന്നാൽ, പല സിനിമകളുടേയും തിരക്കുകൾക്കിടയിൽ നിന്നും കലാ സംവിധായകന്‍ സാബു സിറിളിന്റയും മമ്മൂട്ടിയുടെയും ഡേറ്റുകൾ തമ്മിൽ ഒത്തുവന്നില്ല. തുടര്‍ന്ന് അനന്തഭദ്രത്തിന്റെ സംവിധാന ചുമതല മണിയന്‍പിള്ള സന്തോഷ് ശിവനെ ഏല്‍പിച്ചു. നായകനായി പൃഥ്വിരാജും എത്തി. ചിത്രം വൻ ഹിറ്റായി.
അതുപോലെ, മമ്മൂട്ടി ഒഴുവാക്കിയ ചിത്രമായിരുന്നു മെമ്മറീസ്. മെമ്മറീസിലെ വേഷത്തിന് വേണ്ടി സംവിധായകൻ ജീത്തു ജോസഫ് ആദ്യം പരിഗണിച്ചിരുന്നത് മമ്മൂട്ടിയെയായിരുന്നുവത്രെ. പല കാരണങ്ങളാല്‍ മമ്മൂട്ടി പിന്മാറിയപ്പോഴാണ് അവസരം പൃഥ്വിരാജിനെ തേടിയെത്തിയത്. മമ്മൂട്ടിയുടെ കരിയറിലെ നഷ്ടങ്ങളിൽ ഒന്നും, പൃഥ്വിയുടെ കരിയറിലെ ഹിറ്റുകളിൽ ഒന്നുമാണ് മെമ്മറീസ്.