മലയാളത്തിൽ മമ്മൂട്ടിക്കൊപ്പം എൺപതുകളിൽ നിറഞ്ഞ് നിന്ന നായകനാണ് റഹ്മാൻ. ആ കാലങ്ങളിൽ റഹ്മാൻ ചിത്രങ്ങളിൽ മമ്മൂട്ടിയും മമ്മൂട്ടി ചിത്രങ്ങളിൽ റഹ്മാനം ഉണ്ടാകുമായിരുന്നു. ഇരുവരുടെയും ചിത്രങ്ങൾ മിക്കതും സൂപ്പർഹിറ്റുമായിരുന്നു. ഒരിടവേളയ്ക്ക് ശേഷം രാജമാണിക്യം എന്ന ചിത്രത്തിലൂടെ തിരിച്ച് വരവ് നടത്തിയപ്പോൾ മമ്മൂട്ടി തന്നെ എത്രത്തോളം സഹായിച്ചിട്ടുണ്ടെന്ന് നേരത്തേ റഹ്മാൻ വ്യക്തമാക്കിയിരുന്നു.
‘എന്റെ പ്രിയപ്പെട്ട മമ്മൂട്ടിയ്ക്ക് സാധിക്കുമെങ്കില്‍ എനിക്കും പറ്റും. ഇതാണ് എന്റെ ലക്ഷ്യം. ലവ് യൂ മൈ ഇച്ചാക്ക‘ എന്നാണ് റഹ്മാന്‍ കുറിച്ചത്. മമ്മൂട്ടിയുമായി ഏറെ നാളായി അടുത്ത സൗഹൃദമുളള താരം കൂടിയാണ് റഹ്മാന്‍. റഹ്മാനെ കൂടാതെ മോഹൻലാലും മമ്മൂട്ടിയെ വിളിക്കുന്നത് ഇച്ചാക്ക എന്നാണ്. ഇതും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.