ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന കുഞ്ചാക്കോ ബോബന് എത്ര പ്രായമുണ്ട് ? നടന്റെ പുതിയ സിനിമകള്‍

കെ ആര്‍ അനൂപ്

വ്യാഴം, 2 നവം‌ബര്‍ 2023 (09:08 IST)
മലയാള സിനിമയില്‍ വലിയ തിരക്കാണ് നടന്‍ കുഞ്ചാക്കോ ബോബന്. മലയാളത്തിന്റെ പഴയ ചോക്ലേറ്റ് ഹീറോക്ക് ഇന്ന് പിറന്നാള്‍. സഹപ്രവര്‍ത്തകരും ആരാധകരും ആശംസകളുമായി രാവിലെ മുതലേ എത്തിയിരുന്നു.
1976 നവംബര്‍ രണ്ടിനാണ് നടന്‍ ജനിച്ചത്. 47 വയസ്സാണ് ചാക്കോച്ചന്റെ പ്രായം.
കുഞ്ചാക്കോ ബോബനെ നായകനാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത 'ചാവേര്‍' ആണ് ഒടുവില്‍ തിയറ്ററുകളില്‍ എത്തിയത്.മലൈകോട്ടൈ വാലിബന്‍ റിലീസ് ചെയ്ത ശേഷം സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനാകുന്നു. മഞ്ജു വാരിയര്‍ നായികയായി എത്തുന്നു. ഇരു താരങ്ങളും ആദ്യമായാണ് ലിജോ ചിത്രത്തില്‍ അഭിനയിക്കുന്നത്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍