ടൊവിനോയെ എടുത്ത് വട്ടം കറക്കി ഗോദയിലെ നായിക; അന്തംവിട്ട് അണിയറ പ്രവർത്തകർ

തിങ്കള്‍, 8 മെയ് 2017 (09:43 IST)
ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോദ. ഗുസ്തിയെ പ്രധാന തീമാക്കിയാണ് ചിത്രം ഒരുക്കിയി‌രിക്കുന്നത്. നായികയെ പൊക്കിയെടുക്കുന്ന നായകനെ സിനിമയിൽ കണ്ടുമടുത്ത കാര്യമാണ്. എന്നാൽ, നായകനെ പൊക്കുന്ന നായികയെ മലയാള സിനിമ കണ്ടിട്ടുണ്ടാകില്ല. 
 
വാമിഖ ഗബ്ബിയെന്ന പഞ്ചാബുകാരിയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് ടോവിനോയെ പൊക്കാന്‍ പറഞ്ഞപ്പോള്‍ ശ്ര‌മിക്കാമെന്ന് പറഞ്ഞ നായിക ടോവിനോയെ മാത്രമല്ല കൂടെ നിന്നിരുന്നവരെ കൂടി അമ്പരപ്പിച്ചു. 
 
തന്നേക്കാള്‍ ഏറെ ഭാരം കൂടുതലുള്ള ടൊവിനോയെ പൊക്കിയെടുത്ത് തോളിലിട്ട് രണ്ട് റൗണ്ട് കറങ്ങി എല്ലാവരെയും അത്ഭുതപ്പെടുത്തുക കൂടി ചെയ്തു നായിക. 'ഞാന്‍ ടോവിനോയെ എടുത്ത് രണ്ട് റൗണ്ട് കറങ്ങിയപ്പോള്‍ എല്ലാവരും ഷോക്കടിച്ചപോലെയായി' -സിനിമയുടെ മേക്കിങ് വീഡിയോയില്‍ വാമിഖ വെളിപ്പെടുത്തി.

വെബ്ദുനിയ വായിക്കുക