ആയിഷ സുൽത്താന ആദ്യമായി സംവിധാനം ചെയ്ത ഫ്ലഷ് എന്ന സിനിമ തിയേറ്ററുകളിലേക്ക്. ജൂൺ 16ന് ചിത്രം പ്രദർശനത്തിന് എത്തും. നിർമ്മാതാവ് ബീന കാസിം ആണ് ഇക്കാര്യം അറിയിച്ചത്.
പൂർണ്ണമായും ലക്ഷദ്വീപിൽ ചിത്രീകരിച്ച സിനിമയിൽ മുംബൈ മോഡലായ ഡിമ്പിൾപോൾ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ബീന കാസിം നിർമ്മിക്കുന്ന ചിത്രത്തിൽ പുതുമുഖ താരങ്ങളാണ് കൂടുതലും അഭിനയിക്കുന്നത്.കെ.ജി. രതീഷ് ഛായാഗ്രഹണവും നൗഫൽ അബ്‌ദുള്ള, വില്യം ഫ്രാൻസിസും ചേർന്ന് എഡിറ്റിങ്ങും നിർവഹിക്കുന്നു.കൈലാഷ് മേനോൻ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.