കായംകുളം കൊച്ചുണ്ണിയുടെ ഫസ്‌റ്റ്ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു

വെള്ളി, 6 ജൂലൈ 2018 (10:57 IST)
റോഷന്‍ ആന്‍ഡ്രൂസ് – നിവിന്‍ പോളി കൂട്ടുകെട്ടിലൊരുങ്ങുന്ന കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ ഇത്തിക്കരപക്കിയുടെ വേഷത്തില്‍ അതിഥിതാരമായി മോഹന്‍ലാലുമുണ്ട്.
 
പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ് എന്നിവർ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൊച്ചുണ്ണിയുടെ സഹവര്‍ത്തിയായ ഇത്തിക്കരപക്കിയായിട്ടുള്ള മോഹന്‍ലാലിന്റെ വരവാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
 
നിവിന്‍പോളിയും മോഹന്‍ലാലും ഒരുമിച്ച് വെള്ളിത്തിരയിലെത്തുന്ന ആദ്യത്തെ ചിത്രമാണിത്. ബോബിയും സഞ്ചയ് കൂട്ടുകെട്ടാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത് .ചിത്രത്തിന്റെ നിർമ്മാണം ഗോകുലം ഗോപാലനാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍