തമിഴ് നടിയും മോഡലുമായ നിവേദ പേതുരാജ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്യുമെന്നും വാർത്തകളുണ്ട്. 'വാനം, ആകാശം എന്നൊക്കെ വാനിന് അർത്ഥമുണ്ട്. പറഞ്ഞു പഴകിയ പ്രണയ കഥയായിരിക്കില്ല ഈ ചിത്രമെന്ന് ഉറപ്പ് നൽകാൻ എനിക്കാകും. പ്രകൃതിയും ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രമാകുന്നുണ്ട്. ജീവിതത്തിന്റെ നേർക്കാഴ്ച തന്നെയായിരിക്കും ഈ ചിത്രമെന്നും സംവിധായകൻ കാർത്തിക് പറഞ്ഞു.
ചെന്നൈ , കോയമ്പത്തൂർ, ചണ്ഡീഗഢ്, നൈനിത്താള്‍ എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം. ഈ വര്‍ഷം ഡിസംബറോടെ ചിത്രം തിയേറ്ററുകളിലെത്തും.