രാജകുടുംബത്തിന്റെ പാരമ്പര്യത്തോടു കൂടി സമ്പന്നതയുടെ മുകൾ തട്ടിൽ ജീവിച്ചപ്പോൾ ഒരിക്കലും ആ പെൺകുട്ടി ചിന്തിച്ചിട്ടുണ്ടാകില്ല, ഒരിക്കൽ ഒന്നുമില്ലാതെ ഡൽഹിയിലെ തെരുവിലേക്ക് ഇറങ്ങേണ്ടി വരുമെന്ന്. ബോളിവുഡിലെ അലിസ ഖാൻ എന്ന സുന്ദരിയുടെ കാര്യമാണ് പറയുന്നത്.
ഓഗസ്റ്റിൽ പുറത്തിറങ്ങാനിരിക്കുന്ന ഐന എന്ന ചിത്രത്തില്‍ അലീസ ഇമ്രാൻ ഹാഷ്മിയുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. തന്റെ അമ്മയും സഹോദരനുമാണ് ഈ ദുരിതത്തിന് കാരണമെന്നാണ് താരം പറയുന്നത്. പ്രണയിച്ചിരുന്ന കാലത്ത് താനറിയാതെ രഹസ്യനിമിഷങ്ങൾ പകർത്തിയ കാമുകൻ യുട്യൂബിൽ ഇട്ടതോടെയാണ് തന്റെ ദുരിതകാലം ആരംഭിച്ചതെന്ന് നടി പറയുന്നു.