പ്രണയദിനത്തിൽ ആരാധകർക്ക് ഡിക്യുവിന്റെ വക സർപ്രൈസ്!

ബുധന്‍, 14 ഫെബ്രുവരി 2018 (10:15 IST)
ഇന്ന് പ്രണയിക്കുന്നവരുടെ ദിനം. ഈ പ്രണയദിനത്തിൽ ആരാധകർക്ക് കിടിലൻ സമ്മാനമാണ് ദുൽഖർ സൽമാൻ നൽകിയിരിക്കുന്നത്. തന്റെ പുതിയ തമിഴ് ചിത്രമായ കണ്ണും കണ്ണും കൊള്ളയടിത്താലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ദുല്‍ഖര്‍ ആരാധകർക്കായി നൽകിയി‌രിക്കുന്നത്‍.
 
ചിത്രത്തിന്റെ തമിഴ്, ഇംഗ്ലീഷ് ഭാഷകളിലെ ടൈറ്റിലുകളോട് കൂടിയ പോസ്റ്ററുകളാണ് ദുല്‍ഖര്‍ പുറത്തിറക്കിയിരിക്കുന്നത്. ദേസിംഗ് പെരിയസാമി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ഫ്രാന്‍സിസ് കണ്ണൂക്കാടനാണ്. റീതു വര്‍മ്മയാണ് ദുല്‍ഖറിന്റെ നായികയായി എത്തുന്നത്.
 
ദുല്‍ഖര്‍ സല്‍മാന്‍റെ കരിയറിലെ 25ആമത്തെ സിനിമയാണിത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍