ദിലീപുമായിട്ടുള്ള ബന്ധം വെച്ചിട്ടാകാം അദ്ദേഹം അങ്ങനെയൊരു പോസ്റ്റ് ഫേസ്ബുക്കില്‍ ഇട്ടതെന്ന് ആഷിഖ് അബു പറയുന്നു. ആലോചിക്കാതെ പെട്ടന്നെടുത്ത ഒരു തീരുമാനമായിരുന്നു അതെന്നും, ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും ആഷിഖ് പറയുന്നു.
ദിലീപിന്റെ സിനിമയെ വിജയമായി കാണുകയും അതിന്റെ അമിതാവേശ പ്രകടനങ്ങള്‍ കെടുത്തി കളയുന്നത് ആ കേസിന്റെ പ്രാധാന്യത്തെയാണ്. ഈ സംഭവത്തിൽ ഇരയായ നടിക്കെതിരെ എടുക്കുന്ന നിലപാട് കൂടിയാണ് ഇത്തരം അഭിപ്രായങ്ങളെന്നും ഈ കേസിന്റെ ഗൗരവം മുഴുവൻ നഷ്ടപ്പെടുകയും സിനിമാതിരക്കഥ പോലെ മുന്നോട്ട് പോകുകയും ചെയ്യുന്നുവെന്നും ആഷിഖ് അഭിപ്രായപ്പെട്ടു.