ജീവനാംശം വേണ്ട; 80 കോടിയുടെ സ്വത്ത് ദിലീപിനു നല്‍കുമെന്ന് മഞ്ജു വാര്യര്‍

തിങ്കള്‍, 7 ജൂലൈ 2014 (14:19 IST)
ദിലീപ് മഞ്ജു വാര്യര്‍ വിവാഹമോചനം ഈ മാസം 23 കോടതി പരിഗണിക്കുമ്പോള്‍ ദിലീപില്‍ നിന്നും ജീവനാംശം വാങ്ങേണ്ടെന്നു മഞ്ജു തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍

നേരത്തെ കേസില്‍ പതിനഞ്ച് കോടി രൂപ ജീവനാംശമായി ലഭിക്കണമെന്ന് മഞ്ജു ആവശ്യപ്പെട്ടിരുന്നു. ജീവനാംശം വേണ്ടെന്ന് വയ്ക്കുന്നതോടെ വിവാഹമോചനക്കേസ് വേഗത്തില്‍ തീര്‍പ്പാകുമെന്നാണ് കരുതപ്പെടുന്നത്.

ഇതുകൂടാതെ എറണാകുളത്തും പരിസരത്തും മഞ്ജുവിന്റെ പേരില്‍ വാങ്ങിയിട്ടുള്ള 80 കോടിയോളം വിലമതിക്കുന്ന സ്വത്തുക്കളും മഞ്ജു തിരികെ നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

ജീവനാംശം വേണ്ടെന്ന് മഞ്ജു നേരത്തേ തന്നെ തീരുമാനമെടുത്തിരുന്നെങ്കിലും മാതാപിതാക്കളുടെ വിയോജിപ്പിനെത്തുടര്‍ന്നു പതിനഞ്ച് കോടി ജീവനാംശം ആവശ്യപ്പെടുകയായിരുന്നു.

എറണാകുളം കുടുംബകോടതിയില്‍ ദിലീപ് കഴിഞ്ഞ മാസം അഞ്ചിന് വിവാഹമോചന ഹര്‍ജി നല്‍കിയിരുന്നു. രഹസ്യ വിചാരണ വേണമെന്ന ദിലീപിന്റെ ആവശ്യത്തിലും കോടതി ഈ മാസം 23ന് തീരുമാനമെടുക്കും.

 

വെബ്ദുനിയ വായിക്കുക