ദിലിപ് -കാവ്യ വിവാഹം കഴിഞ്ഞതോടെ വാർത്തകളിൽ ഇടംപിടിച്ച മറ്റൊരാളാണ് നടനും സംവിധായകനും ദിലീപിന്റെ അടുത്ത സുഹൃത്തുമായ നാദിർഷ. ദിലീപ്- കാവ്യ വിവാഹത്തിന് ചുക്കാൻ പിടിച്ചത് നാദിർഷയാണെന്ന തരത്തിലുള്ള വാർത്തകൾ മാഗസിനുകളിലും സോഷ്യൽ മീഡിയകളിലും പ്രചരിച്ചിരുന്നു. പ്രചരിക്കുന്ന വാർത്തകൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ നാദിർഷാ.
വാർത്തകൾ വ്യാജമാണെന്നും എല്ലാവരേയും പോലെ താനും വിവാഹത്തിന്റെ തലേദിവസമാണ് വിവാഹക്കാര്യം അറിഞ്ഞതെന്ന് നാദിർഷ പറയുന്നു. പബ്ലിസിറ്റിക് വേണ്ടി ഇത്ര ചീപ്പ് ആകരുതെന്നും നാദിർഷ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. ആദ്യ വിവാഹം ബഹിഷ്കരിച്ച നാദിർഷ ഇതിനു ചുക്കാൻ പിടിച്ചതെന്തുകൊണ്ട് എന്നതരത്തിൽ മലയാളത്തിലെ ഒരു മാഗസിൻ വാർത്ത പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്.