ഒരുകാലത്ത് വളരെ അടുത്ത സുഹൃത്തുക്കള്‍, പിന്നീട് പരസ്പരം മിണ്ടാതെയായി; ദിലീപ്-ഭാവന സൗഹൃദത്തിനു സംഭവിച്ചത്

വെള്ളി, 22 ജൂലൈ 2022 (12:52 IST)
Dileep-Bhavana Relationship: ഒരു കാലത്ത് മലയാളത്തിലെ ഹിറ്റ് ജോഡികളായിരുന്നു ദിലീപും ഭാവനയും. സിഐഡി മൂസ, തിളക്കം, ട്വന്റി 20, ചാന്ത്പൊട്ട്, ചെസ്, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ദിലീപും ഭാവനയും ഒന്നിച്ചഭിനയിച്ചു. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാല്‍, അതിനിടയില്‍ എപ്പോഴോ രണ്ട് പേരും തമ്മില്‍ തെറ്റിപിരിഞ്ഞു. അതിനുശേഷം ഇരുവരും ഒന്നിച്ച് സിനിമയൊന്നും ചെയ്തിട്ടില്ല. 
 
ദിലീപിന്റെ ഭാര്യ മഞ്ജു വാര്യരും ഭാവനയുടെ അടുത്ത സുഹൃത്തായിരുന്നു. ആ ഇടയ്ക്കാണ് ദിലീപും ഭാവനയും തമ്മില്‍ അകല്‍ച്ചയിലാകുന്നത്. അതിനു കാരണമായി പറയുന്നത് ഒരു സ്റ്റേജ് ഷോയാണ്. ഭാവനയും കാവ്യ മാധവനും ദിലീപും ഈ സ്റ്റേജ് ഷോയില്‍ പങ്കെടുത്തിരുന്നു. അവിടെ വച്ച് കാവ്യയും ദിലീപും അടുത്തിടപഴകുന്നത് കണ്ട ഭാവന അക്കാര്യം അപ്പോള്‍ തന്നെ മഞ്ജുവിനെ വിളിച്ചറിയിച്ചു എന്നാണ് ഗോസിപ്പ്. ഇതറിഞ്ഞ ദിലീപ് ഭാവനയോട് ദേഷ്യപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ നിന്നാണ് ഇരുവരുടെയും ശത്രുത ആരംഭിക്കുന്നത്. ദിലീപിന് ഭാവനയോട് കടുത്ത ശത്രുതയായെന്നും ഭാവനയ്ക്ക് വന്ന അവസരങ്ങള്‍ പോലും ദിലീപ് ഇടപെട്ട് ഒഴിവാക്കിയിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 
ഭാവനയ്ക്ക് വരുന്ന അവസരങ്ങള്‍ ദിലീപ് ഇടപെട്ട് ഇല്ലാതാക്കിയിരുന്നതായി അന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വൈശാഖ് സംവിധാനം ചെയ്ത കസിന്‍സ് എന്ന സിനിമയില്‍ അഭിനയിക്കാന്‍ ഭാവനയെ തീരുമാനിച്ചതാണ്. എന്നാല്‍, പിന്നീട് അവസരം നഷ്ടമായി. കസിന്‍സ് എന്ന ചിത്രത്തിനായി ഭാവന കരാര്‍ ഒപ്പിട്ടിരുന്നു എന്നാണ് പറയുന്നത്. എന്നാല്‍, ദിലീപ് ഇടപെട്ടാണ് പിന്നീട് ഈ സിനിമയില്‍ നിന്ന് ഭാവനയെ ഒഴിവാക്കിയതെന്ന് അന്ന് ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. ദിലീപിനെതിരെ ഭാവന താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയിട്ടും ഫലമൊന്നും ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാവനയ്ക്ക് മലയാളത്തില്‍ പല അവസരങ്ങളും നഷ്ടപ്പെടാനുള്ള കാരണം ദിലീപ് ആണെന്നാണ് അന്നുമുതലുള്ള പ്രധാന ആരോപണം. 
 
പില്‍ക്കാലത്ത് ഒരു അഭിമുഖത്തില്‍ സിനിമയില്‍ ഉള്ളവര്‍ തന്നെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ഭാവന ആരോപിച്ചിരുന്നു. തന്നോട് വൈരാഗ്യം ഉള്ള പലരുമാണ് ഇതിനു പിന്നില്ലെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് താരം പറഞ്ഞത്. എന്നാല്‍, പിന്നീട് ഈ അഭിമുഖം സംപ്രേഷണം ചെയ്യരുതെന്ന് ഭാവന തന്നെ തങ്ങളോട് ആവശ്യപ്പെട്ടതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭാവന പറഞ്ഞതിനാല്‍ അന്ന് അഭിമുഖത്തിന്റെ പൂര്‍ണരൂപം ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തില്ല. 
 
'മാറ്റി നിര്‍ത്താനും അവസരങ്ങള്‍ ഇല്ലാതാക്കാനും ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. എന്റെ ലൈഫ് കരണമെന്ന് ഞാന്‍ ആഗ്രഹിച്ചാല്‍ തകരാം. വേറെ ആരും വിചാരിച്ചാല്‍ തകരില്ല. ഒറ്റവാക്കില്‍ പറഞ്ഞാല്‍ അവസരങ്ങള്‍ നിഷേധിക്കുന്ന ദുരനുഭവങ്ങളുണ്ട്. സിനിമ ഇല്ലാതായാലോ മാറ്റിനിര്‍ത്തിയാലോ എന്റെ ലൈഫിന് ഒന്നും സംഭവിക്കില്ല. പ്രൊഫഷണ്‍ ജീവിതം ഇല്ലാതാകുമായിരിക്കും. എന്റെ വലിയൊരു ലൈഫിന്റെ ചെറിയ ഭാഗം മാത്രമാണ് തൊഴില്‍,' ഭാവന പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍