സിനിമ തിരക്കുകള്‍ കഴിഞ്ഞാല്‍ കൂടുതല്‍ സമയം കുടുംബത്തിനോടൊപ്പം ചിലവഴിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. രണ്ട് പെണ്‍കുട്ടികളുടെ അച്ഛനായ നടന്‍ അവര്‍ക്ക് ചുറ്റിലുമായി എപ്പോഴും ഉണ്ടാകും. സീരിയസ് ക്യാരക്ടര്‍ അല്ല കൂള്‍ ആണ് ഈ അച്ഛന്‍. തമാശ പറഞ്ഞും ചിരിപ്പിച്ചും ധര്‍മ്മജന്‍ കുട്ടികള്‍ക്ക് പ്രിയപ്പെട്ടവനാണ്. വീട്ടിലെത്തിയാല്‍ അവരില്‍ ഒരാളായി മാറി കുട്ടി കുസൃതികള്‍ ഒപ്പിക്കാറുണ്ട് സിനിമ താരംവൈഗ, വേദ എന്നീ രണ്ട് പെണ്മക്കളാണ് ധര്‍മ്മജന്.അനുജയാണ് ഭാര്യ.രമേശ് പിഷാരടിയാണത്രെ ധര്‍മജന്റെ മക്കള്‍ക്ക് പേരിട്ടത്.