Danush: മുഖത്ത് നിറയെ വിഷാദവും നിരാശയും; ധനുഷിന് എന്തുപറ്റി? ആശങ്കയോടെ ആരാധകർ

നിഹാരിക കെ.എസ്

വ്യാഴം, 30 ഒക്‌ടോബര്‍ 2025 (13:11 IST)
ധനുഷ് നായകനും സംവിധായകനുമായ ചിത്രമാണ് ഇഡ്‌ലി കടൈ. നിത്യ മേനോൻ നായികയായ സിനിമ തിയേറ്ററിൽ വേണ്ടരീതിയിൽ വിജയം കണ്ടില്ല. കഴിഞ്ഞ ദിവസമാണ് ഇഡ്‌ലി കടൈ ഒടിടിയിലെത്തിയത്. നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ഇഡ്‌ലി കടൈയുടെ ഒടിടി എൻട്രി. സിനിമയുടെ ഒടിടി റിലീസിനെക്കുറിച്ച് സംസാരിക്കുന്ന ധനുഷിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
 
ഇഡ്‌ലി കടൈ ഒടിടിയിൽ ലഭ്യമാണെന്നും എല്ലാവരും കാണണമെന്നുമാണ് വിഡിയോയിൽ ധനുഷ് പറയുന്നത്. എന്നാൽ ധനുഷ് വിഡിയോയിലുടനീളം കാണപ്പെടുന്നത് നിരാശനായിട്ടാണ്. മുഖത്ത് ചിരിയില്ലാതെ, ക്ഷീണിതനായാണ് വിനീതിനെ കാണുന്നത്. 
 

He cooked, and now he’s serving. Watch Idli Kadai ???????? pic.twitter.com/XrtaGRBL57

— Netflix India South (@Netflix_INSouth) October 29, 2025
വിഡിയോ കണ്ടതും ആരാധകരും നിരാശയിലായിരിക്കുകയാണ്. എന്താണ് താരത്തിന്റെ വിഷാദത്തിന് കാരണമെന്നാണ് ആരാധകർ ചോദിക്കുന്നത്. ഇഡ്‌ലി കടൈയുടെ തിയേറ്റർ പരാജയമാണോ ധനുഷിന്റെ സങ്കടത്തിന് കാരണമെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. തുടർ പരാജയങ്ങളും ട്രോളുകളും നടനെ തളർത്തിയോ എന്നും ചിലർ ചോദിക്കുന്നുണ്ട്. അതേസമയം ധനുഷ് ക്യാമറ ഓൺ ആയാൽ പാവത്താനായി അഭിനയിക്കുമെന്ന് പരിഹസിക്കുകയും ചെയ്യുന്നവരുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍