ഹമ്പമ്പോ.. 27-ാം ദിവസത്തിലും കോടികള്‍ കളക്ഷന്‍! ഇന്ത്യന്‍ മണ്ണില്‍ നിന്ന് 'മഞ്ഞുമ്മല്‍ ബോയ്‌സ്' നേടിയത്

കെ ആര്‍ അനൂപ്

ബുധന്‍, 20 മാര്‍ച്ച് 2024 (14:57 IST)
Manjummel Boys
മഞ്ഞുമ്മല്‍ ബോയ്‌സ് വിജയകരമായി പ്രദര്‍ശനം തുടരുന്നു.27-ാം ദിവസത്തിലും ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായി. 1.75 കോടി രൂപയാണ് കഴിഞ്ഞദിവസം ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത്.
 
ആഗോള ബോക്‌സ് ഓഫീസില്‍നിന്ന് ചിത്രം 200 കോടിക്കണന്ന് വിവരം നിര്‍മ്മാതാക്കള്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. 27 ദിവസത്തെ പ്രദര്‍ശനം അവസാനിക്കുമ്പോള്‍ ഇന്ത്യയിലെ മൊത്തം കളക്ഷന്‍ 110.9 കോടി രൂപയാണ്.
 
 2024 മാര്‍ച്ച് 19 ചൊവ്വാഴ്ച തീയറ്ററുകളില്‍ 18.57% ഒക്യുപന്‍സി രേഖപ്പെടുത്തി.തമിഴ്‌നാട്ടില്‍ ചിത്രത്തിന്റെ കളക്ഷന്‍ കുതിപ്പ് തുടരുകയാണ്.53.87 കോടി രൂപയാണ് തമിഴ്നാട്ടില്‍ നിന്ന് മാത്രം സര്‍വൈവല്‍ ത്രില്ലര്‍ നേടിയത്.
 
കര്‍ണാടക, ആന്ധ്രാപ്രദേശ്-തെലങ്കാന, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാകെ യഥാക്രമം 10.18 കോടി, 1.06 കോടി, 2.43 കോടി എന്നിങ്ങനെയാണ് നേടിയത്. ഇന്ത്യയില്‍ നിന്നുള്ള ചിത്രത്തിന്റെ ഗ്രോസ് കളക്ഷന്‍ 130.58 രൂപയാണ്. ഓവര്‍സീസ് കളക്ഷന്‍ 68.5 കോടിയിലെത്തി.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍