മാറ്റം സിനിമയ്ക്ക് വേണ്ടി! ബോഡി ഷെയിം കമന്റുകളെ കാറ്റിൽ പറത്തി നിവേദ തോമസ്

കെ ആര്‍ അനൂപ്

തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2024 (22:11 IST)
ബാലതാരമായി മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നിവേദ തോമസ് ഇന്ന് തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള താരമാണ്. രജനീകാന്ത്, വിജയ് എന്നീ നടന്മാരുടെ മകളായും സഹോദരിയായും ഒക്കെ നടി വേഷമിട്ടിട്ടുണ്ട്.
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Nivetha Thomas (@i_nivethathomas)

'35 ചിന്നകഥ കാടു' എന്ന തെലുങ്ക് സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് നടി. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഒക്കെ നിറയുന്നത്. ബോഡി ഷെയിം നടത്തുന്ന തരത്തിലുള്ള കമന്റുകൾ ആയിരുന്നു ഭൂരിഭാഗവും.
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Nivetha Thomas (@i_nivethathomas)

'35 ചിന്നകഥ കാടു' സിനിമയ്ക്കു വേണ്ടിയുള്ള മാറ്റമായിരുന്നു ഇത്. ചിത്രത്തിൽ അമ്മ വേഷത്തിലാണ് നിവേദ എത്തുന്നത്. സരസ്വതി എന്നാണ് ആ കഥാപാത്രത്തിന്റെ പേര്. ഈ കഥാപാത്രം തനിക്കേറെ പ്രിയപ്പെട്ടതാണെന്നും അതിനോട് താൻ നീതി പുലർത്തിയിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും നടി പറഞ്ഞു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍