ചക്കപ്പഴം പുതിയ രൂപത്തിൽ, കുറച്ച് കൂടി സത്യസന്ധതയാകാമായിരുന്നുവെന്ന് സബീറ്റ: താരത്തിന്റെ കുറിപ്പ് വൈറൽ

ബുധന്‍, 18 മെയ് 2022 (14:29 IST)
ഫ്ലവേഴ്‌സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സിറ്റ്‌കോം സീരീസായ ചക്കപ്പഴം ഏറെ ആരാധകരുള്ള സീരിയലാണ്. പ്രശസ്‌ത ടെലിവിഷൻ താരങ്ങളായ ശ്രീകുമാർ.അശ്വതി ശ്രീകാന്ത്, സബിത ജോർജ് തുടങ്ങിയ താരങ്ങളാണ് പരമ്പരയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. എന്നാൽ പരമ്പരയിലെ പഴയ താരങ്ങളെ ഒഴിവാക്കി പുതിയ അഭിനേതാക്കളെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ചക്കപ്പഴം ടീം.
 
ഇപ്പോഴിതാ ഈ മാറ്റത്തിലെ വിഷമവും നീരസവും പ്രകടിപ്പിച്ചുകൊണ്ട് ഒരു കുറിപ്പ് എഴുതിയിരിക്കുകയാണ് നടി സബിത ജോർജ്. ഇത്‌ തങ്ങളുടെ അവസാന എപ്പിസോഡ് ആണെന്ന് പറഞ്ഞുക്കൊണ്ട്, പഴയ താരങ്ങൾ ഉൾപ്പടെയുള്ളവർ ഒരുമിച്ച് നിൽക്കുന്ന ചിത്രവും സബീറ്റ പങ്കുവെച്ചിട്ടുണ്ട്.
 
സബീറ്റയുടെ കുറിപ്പ് വായിക്കാം
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by BeingSabitta (@sabittageorge)

ചെറിയ ചെറിയ പിണക്കങ്ങളും, ഷൂട്ടിന് ആരെങ്കിലും താമസിച്ചു വരുകയോ, സ്പെഷ്യൽ ട്രീറ്റ്+മെന്റ് ആവശ്യപ്പെടുകയോ ഒക്കെ ചൈയ്യുമ്പോഴുള്ള എന്റെ വഴക്കു പറച്ചിലുകളോഒക്കെ മാറ്റി നിറുത്തിയാൽ നമ്മൾ ഒരു വലിയ കുടുംബമായിരുന്നു, മുത്തശ്ശി മുതൽ കണ്ണാപ്പി വരെ. ഈ ഒരു കാര്യത്തിൽ നമ്മൾക്കെല്ലാവർക്കും അഭിമാനിക്കാം.
 
( മുൻപ് പോയവർക്കും, ഇത് വരെ ഒന്നിച്ചു നിന്നവർക്കും, പുതിയ ചക്കപ്പഴത്തിലേക്ക് വിളിക്കപ്പെട്ടവർക്കും ) അഭിമാനിക്കാം. നമ്മളെ തമ്മിൽ ഭിന്നിപ്പിച്ചു ഭരിക്കാൻ നമ്മൾ ആരെയും സമ്മതിച്ചില്ല. അവസാനം വരെ. നാല് വഴിക്കു പോകുമ്പോൾ ഒരു വേദനയെ ഉള്ളു മനസ്സിൽ. കുറച്ചുകൂടെ ഒക്കെ സത്യസന്ധത ആകാമായിരുന്നു ഞങ്ങളോട്. പുതിയ ചക്കപ്പഴത്തിന്റെ ആസൂത്രകർക്കും,അതിലേക്കു പൈസ മുടക്കിയവർക്കും ഒക്കെ.
 
പ്രത്യേകിച്ച് ചക്കപ്പഴം എന്ന ഒരു ബ്രാൻഡ് നെയിം തന്നെ ഉണ്ടാക്കാൻ ആദ്യം മുതൽ സാഹായിച്ചവർ എന്ന നിലക്ക്. അതൊക്കെ പോട്ടെ. അമ്മക്കിനി ഒരാഗ്രഹമേയുള്ളു . എന്റെ മക്കളും, കൊച്ചുമക്കളും ഒക്കെ വളർന്നു പന്തലിച്ചു അനേകർക്ക്‌ തണലാകുന്ന ഫലവൃക്ഷങ്ങൾ ആയി മാറുക, സത്യസന്ധത കൈവിടാതെ. പിന്നെ നാളെ മുതൽ പുതിയ ചക്കപ്പഴം കണ്ടിട്ട് ഞങ്ങളെ സ്നേഹിക്കുന്ന ആരും ഈ പോസ്റ്റിന്റെ താഴെ വന്നു അതിലെ ആർട്ടിസ്റ്റുകളെ കുറ്റം പറഞ്ഞു എഴുതേണ്ട. അത് ഞങളെ സന്തോഷിപ്പിക്കുകയുമില്ല. ഒരുപാട് പ്രതീക്ഷയോടെ വന്നിരിക്കുന്ന
അവരെയും നിങ്ങൾ സപ്പോർട്ട് ചൈയ്യുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍