ഫഹദിന്റെ വില്ലനാകാന്‍ ചാക്കോച്ചന്‍ ! ബിഗ് ബജറ്റില്‍ അമല്‍ നീരദിന്റെ ത്രില്ലര്‍, ഇഷ്ട താരനിര, പ്രതീക്ഷകളോടെ ആരാധകര്‍

കെ ആര്‍ അനൂപ്

ചൊവ്വ, 12 മാര്‍ച്ച് 2024 (12:13 IST)
kunchacko boban Fahadh Faasil
മലയാളത്തിന്റെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് സിനിമ പ്രേമികള്‍. അദ്ദേഹം പ്ലാന്‍ ചെയ്യുന്നത് കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരു ബിഗ് ബജറ്റ് ചിത്രമാണ് എന്നാണ് സംസാരം. മലയാളത്തില്‍ വീണ്ടും ഒരു ത്രില്ലര്‍ വരാനുള്ള സാധ്യതയാണ് ഉള്ളത്. ചാക്കോച്ചന്‍ ഒപ്പം ഫഹദ് കൂടി സിനിമയുടെ ഭാഗമായേക്കും എന്നതാണ് പുതിയ വാര്‍ത്ത.
 
ഇയ്യോബിന്റെ പുസ്തകം, വരത്തന്‍ എന്നീ സിനിമകള്‍ക്ക് ശേഷം അമല്‍ നീരദ്- ഫഹദ് ഫാസില്‍ ടീം ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ വലുതാണ്. ഇത്തവണ കളം മാറ്റിപ്പിടിക്കാന്‍ ആണ് കുഞ്ചാക്കോ ബോബന്‍ ശ്രമിക്കുന്നത്. ഹീറോ അല്ല ആന്റി ഹീറോയായി നടന്‍ പ്രത്യക്ഷപ്പെടും. വൈശാഖ് ഒരുക്കിയ സീനിയേഴ്‌സ് എന്ന ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബന്‍ ചെയ്യുന്ന ആന്റി ഹീറോ വേഷമായിരിക്കും ഇത്.
 
അമല്‍ നീരദ് തന്നെയാണ് നിര്‍മ്മാണവും. ഓണം റിലീസ് മുന്നില്‍ കണ്ടാണ് സിനിമയുടെ ജോലികള്‍ മുന്നോട്ട് പോകുന്നത് എന്നാണ് വിവരം.
 
അമല്‍ നീരദ് തന്നെ നിര്‍മ്മിക്കുകയും ചെയ്യുന്ന ഈ ചിത്രം ഓണം റിലീസായി ഓഗസ്റ്റ് പതിനഞ്ചിന് റിലീസ് ചെയ്യുമെന്നുള്ള വിവരമാണ് ഇപ്പോള്‍ ലഭിക്കുന്നത്.കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ ജ്യോതിര്‍മയി, ഷറഫുദ്ദീന്‍,വീണ നന്ദകുമാര്‍, ശ്രിന്ദ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധ നേടിയ ലാജോ ജോസിന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് ഒരുക്കുന്നതെന്നാണ് സൂചന.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍