മമ്മൂട്ടിയുടെ ബസൂക്കയിൽ ചില മാറ്റങ്ങൾ നിർദേശിച്ച് സെൻസർ ബോർഡ്; വിശദവിവരം

നിഹാരിക കെ.എസ്

ചൊവ്വ, 8 ഏപ്രില്‍ 2025 (09:54 IST)
ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ബസൂക്ക ഏപ്രിൽ 10 ന് റിലീസ്. ചിത്രത്തിന്‍റെ സെന്‍സറിംഗ് വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തില്‍ ആറുഭാഗങ്ങളില്‍ മാറ്റം സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചു. സിനിമയിൽ ഒരുഭാഗത്ത് പറയുന്ന എല്‍എസ്ഡി എന്ന വാക്ക് റീപ്ലേസ് ചെയ്യണം എന്നും, ഒപ്പം ചില ചീത്ത വിളികള്‍ മ്യൂട്ട് ചെയ്യാനും സെൻസർ ബോർഡ് പറയുന്നുണ്ട്. ചിത്രത്തിന്‍റെ മൊത്തം ദൈര്‍ഘ്യം 154.27 മിനുട്ടാണ്. 
 
ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണ് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഡീനോ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആന്‍റണി ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
 
അതേ സമയം ഇന്നലെ മുതല്‍ ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ചില ട്രാക്കര്‍മാരുടെ വിവരം അനുസരിച്ച് കേരളത്തില്‍ ആദ്യദിവസം 43 ലക്ഷത്തിന്‍റെ ടിക്കറ്റുകളാണ് വിറ്റുപോയത് എന്നാണ് വിവരം. ഇന്ത്യയിലെ മറ്റുഭാഗങ്ങളില്‍ 1 ലക്ഷത്തിന്‍റെ ടിക്കറ്റുകളും വിറ്റുപോയിട്ടുണ്ട്. ഏപ്രില്‍ 7 രാത്രി 10 മണിവരെയുള്ള കണക്കുകളാണ്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍