ഏതൊക്കെ പടത്തിന് എവിടെയൊക്കെയാണ് കത്രിക വെക്കേണ്ടതെന്ന കാര്യത്തിൽ സെൻസർ ബോർഡിന് യാതോരു പരിധിയുമില്ലാതെ വന്നിരിയ്ക്കുകയാണ്. ഈ അടുത്ത കാലത്തിറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങൾക്കും സെൻസർ ബോർഡ് കത്രിക വെച്ചിരുന്നു. ഇതെല്ലാം വൻ വിവാദമാവുകയും ചെയ്തിരുന്നു. സെൻസർ ബോർഡിന്റെ ഒടുവിലത്തെ ഇരയാണ് മമ്മൂട്ടിയുടെ പുത്തൻപണം.
ചിത്രത്തിന് എ സർട്ടിഫിക്കേറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. അതേസമയം, എന്തിനാണ് പുത്തൻപണത്തിന് 'എ' സർട്ടിഫിക്കേറ്റ് നൽകിയതെന്ന ചോദ്യമാണ് ആരാധകർ ചോദിയ്ക്കുന്നത്. ഈ വിഷത്തെ ചൊല്ലി പല തിയേറ്ററുകളിലും അടിപിടികള്‍ നടക്കുന്നതായി സോഷ്യൽ മീഡിയകൾ റിപ്പോർട്ട് ചെയ്യുന്നു.
പല തിയേറ്ററുകളിലും 18 വയസ്സിന് താഴെയുള്ള കുട്ടികളെ സിനിമ കാണാന്‍ അനുവദിയ്ക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. അച്ഛനമ്മമാരോടൊപ്പം വരുന്ന കുട്ടികളെ പോലും സിനിമ കാണാന്‍ അനുവദിക്കാതെ തിരിച്ചയക്കുന്നു എന്നാണ് വാര്‍ത്തകള്‍. കുടുംബവുമായി ഒന്നിച്ച് വരുമ്പോൾ കുട്ടികളെ സിനിമ കാണാൻ അനുവദിക്കാത്തതിനെ തുടർന്ന് മാതാപിതാക്കളും മടങ്ങിപ്പോകുന്നു.
ഇതേ ചൊല്ലി പല തിയേറ്ററുകളും സംഘര്‍ഷഭരിതമായി. ഈ പ്രശ്‌നത്തെ ചൊല്ലി ടിക്കറ്റ് ബുക്ക് ചെയ്ത ആള്‍ക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ടിക്കറ്റ് ബുക്ക് ചെയ്ത് സിനിമ കാണാന്‍ വേണ്ടി തിയേറ്ററിലെത്തുമ്പോഴാണ് പ്രശ്‌നമറിയുന്നത്. പൈസയും പോയി സിനിമയും ഇല്ല എന്ന അവസ്ഥയാണ്. ഇത് ചിത്രത്തിന്റെ കളക്ഷനെ ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.