തിയേറ്ററിൽ ചിരി പടർത്തി ബ്രൊമാൻസ് ടീം; 4 ദിവസത്തെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

നിഹാരിക കെ.എസ്

ബുധന്‍, 19 ഫെബ്രുവരി 2025 (11:31 IST)
ജോ ആൻഡ് ജോ, 18 പ്ലസ് എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ബ്രോമാൻസ്. ഒരു സുഹൃത്തിന്റെ തിരോധാനവും അതിനെത്തുടർന്നുള്ള കൂട്ടുകാരുടെ രസകരമായ അന്വേഷവുമാണ് ചിത്രത്തിന്റെ പ്രമേയം. മാത്യൂ തോമസ്, അർജുൻ അശോകൻ, സംഗീത പ്രതാപൻ തുടങ്ങിയവർ ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
 
മികച്ച പ്രതികരണം നേടി മുന്നേറുന്ന സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 4 ദിവസം കൊണ്ട് 11 കോടിക്ക് മുകളിലാണ് ചിത്രം വേൾഡ് വൈഡ് കളക്റ്റ് ചെയ്തിരിക്കുന്നത്. ചിരിയും, സസ്‌പെൻസും, പ്രണയവും സൗഹൃദവും, ആക്ഷനും നിറച്ച് ബ്രോമാൻസ് തിയേറ്ററുകളിൽ വൻ വിജയം നേടിയാണ് മുന്നേറുന്നത്.
 
 മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പൈങ്കിളി, ദാവീദ് എന്നീ ചിത്രങ്ങൾക്കൊപ്പമാണ് ബ്രോമാൻസ് തിയറ്ററുകളിലെത്തിയത്. ആദ്യദിനം 70 ലക്ഷമാണ് ചിത്രം ഇന്ത്യയിൽ നിന്ന് നേടിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍