ബിലാലിന് വേണ്ടി മമ്മൂട്ടി ഒരുക്കങ്ങള്‍ ആരംഭിച്ചു; ഏറ്റവും പുതിയ അപ്‌ഡേറ്റ് ഇതാ

തിങ്കള്‍, 26 ജൂണ്‍ 2023 (15:29 IST)
ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ ഈ വര്‍ഷം തന്നെ ഷൂട്ടിങ് ആരംഭിക്കും. ബിലാലിനെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റ് ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. നേരത്തെ കമ്മിറ്റ് ചെയ്ത പ്രൊജക്ടുകള്‍ മമ്മൂട്ടി ബിലാലിന് വേണ്ടി നീട്ടിയതായാണ് വിവരം. അടുത്ത മാസം തന്നെ ബിലാല്‍ ആരംഭിക്കുന്നതിനു വേണ്ടിയാണ് ഈ വര്‍ഷം കമ്മിറ്റ് ചെയ്ത മിക്ക പ്രൊജക്ടുകളുടെയും ഷൂട്ടിങ് നീട്ടിവയ്ക്കാന്‍ മമ്മൂട്ടി അതാത് സംവിധായകന്‍മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. 
 
അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബിലാലിന്റെ തിരക്കഥ ഉണ്ണി ആര്‍ തന്നെയാണ്. ബിഗ് ബിയുടെ രണ്ടാം ഭാഗമായി തന്നെയാണ് ബിലാല്‍ എത്തുന്നത്. ബിലാലിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട അവസാന ഘട്ട ചര്‍ച്ചകള്‍ നടത്തിയെന്ന് മമ്മൂട്ടി നേരത്തെ വെളിപ്പെടുത്തിയിരുന്നു. 
 
മനോജ് കെ.ജയന്‍, ബാല, മംമ്ത മോഹന്‍ദാസ് എന്നിവരെല്ലാം ബിലാലിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കും. ഫഹദ് ഫാസിലോ ദുല്‍ഖര്‍ സല്‍മാനോ ബിലാലില്‍ അതിഥി വേഷത്തില്‍ എത്തിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നും ആയിട്ടില്ല. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍