തീയാണ് അമല്‍ നീരദ് പടം, മുഴുവന്‍ ടീമിനും ആശംസകള്‍ നേര്‍ന്ന് നിര്‍മ്മാതാവ് ആഷിക് ഉസ്മാന്‍

കെ ആര്‍ അനൂപ്

വ്യാഴം, 3 മാര്‍ച്ച് 2022 (17:10 IST)
ഭീഷ്മപര്‍വ്വം മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ചിത്രത്തെ പ്രശംസിച്ചുകൊണ്ട് സിനിമ മേഖലയിലുള്ള പ്രമുഖരും എത്തി. നിര്‍മ്മാതാക്കളായ ആഷിക് ഉസ്മാന്‍, ആന്റോ ജോസഫ് മമ്മൂട്ടി ചിത്രത്തിന് കൈയ്യടിച്ചു. സിനിമയില്‍ അഭിനയിച്ച നടി മാല പാര്‍വതി ആഘോഷത്തിന് മൂഡിലാണ്.
തബു, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, ലെന, ശ്രിന്‍ഡ, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങിയ വലിയ താരനിര അണിനിരക്കുന്നു.അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ.
 160 മിനിറ്റ് ദൈര്‍ഘ്യമുണ്ട് സിനിമയ്ക്ക്. (U/A) സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണവും എഡിറ്റിംഗ് വിവേക് ഹര്‍ഷനും നിര്‍വഹിക്കുന്നു.സുഷിന്‍ ശ്യാമിന്റേതാണ് സംഗീതം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍