മീനാക്ഷിക്ക് കൂട്ടായി കുഞ്ഞതിഥി കുടുംബത്തിലേക്ക് വരുന്നതിന്റെ ത്രില്ലിലാണ് അച്ഛനായ ദിലീപ്. മലയാളത്തിലെ ജനപ്രിയ ജോടികളായിരുന്നു ദിലീപും കാവ്യയും. ഒരുപാടുകാലത്തെ ഊഹാപോഹങ്ങൾക്കൊടുവിലാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷം പൂർണ്ണമായും കാവ്യ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.