ആക്രമണത്തിനിരയായ നടി അഭയത്തിനായി ഓടിയെത്തിയത് നടനും നിര്‍മ്മാതാവുമായ ലാലിന്റെ വീട്ടിലേക്കായിരുന്നു. അദ്ദേഹത്തിന്റെ സഹായത്തോടെയാണ് പിന്നീടുള്ള കാര്യങ്ങള്‍ നടന്നത്. ഈ സംഭവത്തില്‍ താന്‍ സത്യസന്ധമായ നിലപാടാണ് സ്വീകരിച്ചെതന്നും ചില മാധ്യമങ്ങളാണ് അതിനെ തെറ്റായി വ്യാഖാനിച്ചതെന്നും ലാല്‍ പറയുന്നു. കൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.
അന്നും ഇന്നും തന്റെ നല്ല സുഹൃത്തുക്കളിലൊരാളാണ് ദിലീപെന്ന് ലാല്‍ പറയുന്നു. ദിലീപാണ് അത് ചെയ്തതെന്ന് താനൊരിടത്തും പറഞ്ഞിട്ടില്ല, ദിലീപല്ല ചെയ്തതെന്നും താന്‍ പറഞ്ഞില്ലെന്നും അദ്ദേഹം പറയുന്നു. താൻ പറഞ്ഞതിനെയൊക്കെ മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നുവെന്നും ലാൽ തുറന്നു പറയുന്നുണ്ട്.