അധ്യാപകർ പകർത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിദ്യാർത്ഥിക്ക് നേരെ വ്യാപക വിദ്വേഷ പ്രചരണമാണ് നടക്കുന്നത്. കുട്ടിക്ക് അടി കിട്ടാത്തതിന്റെ കുറവാണ്, അവനെ തല്ലിക്കൊല്ലണം തുടങ്ങിയ കമന്റുകളോ ഇടുന്നവരോടാണ് അശ്വതിക്ക് പറയാനുള്ളത്. രോഗം അറിയാതെ, ലക്ഷണത്തിന് മരുന്നു കൊടുക്കുന്നതുപോലെയാണ് പലപ്പോഴും അടി എന്നാണ് നടി പറയുന്നത്.
അടികിട്ടിയ നമ്മളൊക്കെ എത്ര നല്ലതാണല്ലേ എന്ന് ചോദിക്കുന്ന അശ്വതി, ഈ നാട്ടിലെ കുറ്റവാളികളൊക്കെ ശാസനകൾ കിട്ടാതെ ലാളിച്ച് വഷളാക്കപ്പെട്ടവരാണെന്ന് നിങ്ങൾ ശരിക്കും വിശ്വസിക്കുന്നുണ്ടോ എന്നും ചോദിക്കുന്നു. നാൽപ്പത് വയസ്സുകാരെപോലെ നാല് വയസ്സുകാരി പെരുമാറണമെന്ന് പ്രതീക്ഷിക്കുന്നതാണ് ഇപ്പോഴും ലോകം എന്നും നടി പറയുന്നു.