'നിനക്ക് ദൈവത്തെ കബളിപ്പിക്കാനാകില്ല': കെനീഷയ്‌ക്കൊപ്പം രവി മോഹന്റെ തിരുപ്പതി ദര്‍ശനം; പരിഹസിച്ച് മുന്‍ഭാര്യ ആരതി

നിഹാരിക കെ.എസ്

വ്യാഴം, 28 ഓഗസ്റ്റ് 2025 (11:49 IST)
കഴിഞ്ഞ ദിവസമാണ് രവി മോഹന്‍ തന്റെ പുതിയ നിര്‍മാണ കമ്പനി ലോഞ്ച് ചെയ്തത്. ഇതിന് മുന്നോടിയായി ഗായികയും സുഹൃത്തുമായ കെനീഷ ഫ്രാന്‍സിസിനൊപ്പം രവി മോഹന്‍ തിരുപ്പതി ക്ഷേത്രത്തിലെത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ പുറത്തു വന്നതോടെ പരിഹസിച്ച് മുന്‍ ഭാര്യ ആരതി രവിയും രംഗത്ത് വന്നിരുന്നു. 
 
സ്വയം കബളിപ്പിക്കാന്‍ കഴിഞ്ഞാലും ദൈവത്തെ കബളിപ്പിക്കാന്‍ സാധിക്കില്ലെന്നാണ് ആരതിയുടെ പോസ്റ്റ്. രവി മോഹന്റേയും കെനീഷയുടേയും തിരുപ്പതി സന്ദര്‍ശനത്തിനുള്ള പ്രതികരണമാണ് ആരതിയുടെ പോസ്റ്റ് എന്നാണ് വിലയിരുത്തപ്പെടുന്നത്.
 
''ദൈവത്തെ കബളിപ്പിക്കാനാകില്ല. മറ്റുള്ളവരെ കബളിപ്പിക്കാന്‍ സാധിച്ചേക്കും. അവനവനെ തന്നെ കബളിപ്പിക്കാനും സാധിച്ചേക്കും. പക്ഷെ നിനക്ക് ദൈവത്തെ കബളിപ്പിക്കാനാകില്ല'' എന്നായിരുന്നു ആരതിയുടെ പോസ്റ്റ്. പിന്നാലെ ആരതി പാരന്റിങിനെക്കുറിച്ച് പങ്കുവച്ച വാക്കുകളും ശ്രദ്ധ നേടുന്നുണ്ട്.
 
''എനിക്ക് ലഭിച്ച ഏറ്റവും മികച്ച ഉപദേശം എന്തെന്നോ? എല്ലായിപ്പോഴും നിന്റെ കുട്ടികള്‍ക്കായിരിക്കണം പ്രഥമ പരിഗണന എന്നാണ്. നിന്റെ സ്‌നേഹവും സമയവും ആ നിഷ്‌കളങ്കരായ ആത്മാക്കള്‍ അര്‍ഹിക്കുന്നുണ്ട്. എന്ത് വില കൊടുത്തും നിന്റെ കുഞ്ഞിന്റെ സമധാനം സംരക്ഷിക്കണം'' എന്നായിരുന്നു താരം കുറിച്ചത്.
 
നീണ്ട 14 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം കഴിഞ്ഞ സെപ്തംബറിലാണ് രവി മോഹനും ആരതിയും പിരിയുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് രവി മോഹന്‍ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് രവി മോഹന്‍ വിവാഹ മോചനത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയതെന്നായിരുന്നു ആരതിയുടെ പ്രതികരണം. വിവാഹ മോചനത്തിന് പിന്നാലെയാണ് രവി മോഹനും കെനീഷയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍