ഇത്തവണ മറന്നില്ല ! പിറന്നാള്‍ ദിനത്തില്‍ ഭാര്യയോട് ആന്റണി വര്‍ഗീസ്

കെ ആര്‍ അനൂപ്

വ്യാഴം, 29 ജൂണ്‍ 2023 (10:25 IST)
പ്രതിസന്ധിഘട്ടത്തിലും ഭര്‍ത്താവ് ആന്റണി വര്‍ഗീസിന് കട്ട സപ്പോര്‍ട്ടുമായി ഭാര്യ അനീഷയും ഉണ്ടായിരുന്നു. അന്ന് തന്റെ പ്രിയപ്പെട്ട പെപ്പയെ ചേര്‍ത്ത് ആന്റണി വര്‍ഗീസ് പിടിച്ച് അവള്‍ കളിയാക്കിയവര്‍ക്കും ചീത്ത വിളിച്ചവര്‍ക്കും ഉള്ള ഉറക്കെ പറഞ്ഞു, അവന്റെ ശബ്ദമായി.ജീവിതത്തിലെ പരീക്ഷണ കാലത്തെ വിജയകരമായി പിന്നിട്ട് മുന്നോട്ട് പോകുകയാണ് അനീഷയും ആന്റണിയും. ഇപ്പോഴിതാ ഭാര്യക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് എത്തിയിരിക്കുകയാണ് നടന്‍.
 
'സന്തോഷ ജന്മദിനം കുട്ടിക്ക് കണ്ട ഇത്തവണ ഞാന്‍ കൃത്യമായി ഓര്‍ത്തുവച്ചു പോസ്റ്റ് ഇട്ടിട്ടുണ്ട്'-ആന്റണി വര്‍ഗീസ് കുറിച്ചു.
 
ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ആര്‍ഡിഎക്‌സിന്റെ ടീസര്‍ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് പുറത്തുവരും.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍