പൂര്‍ണ നഗ്നയായി അഭിനയിക്കാന്‍ ആന്‍ഡ്രിയ; ആ രംഗം സിനിമയില്‍ അത്യാവശ്യം!

വെള്ളി, 18 ജൂണ്‍ 2021 (14:38 IST)
സൗത്ത് ഇന്ത്യയില്‍ ഏറെ അറിയപ്പെടുന്ന അഭിനേത്രിയാണ് ആന്‍ഡ്രിയ ജെറമിയ. മലയാളത്തിലും ആന്‍ഡ്രിയ അഭിനയിച്ചിട്ടുണ്ട്. ചൂടന്‍ രംഗങ്ങളില്‍ അഭിനയിക്കാനും താരം തയ്യാറാണ്. സിനിമയുടെ കഥ അത്തരം രംഗങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അത് ചെയ്യുന്നതില്‍ തെറ്റില്ലെന്ന നിലപാടാണ് താരത്തിന്. 

 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Andrea Jeremiah (@therealandreajeremiah)


പൂര്‍ണ നഗ്നയായി അഭിനയിക്കാന്‍ ആന്‍ഡ്രിയ സമ്മതം മൂളിയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മിഷ്‌കിന്‍ ചിത്രം 'പിസാസ് 2' വിലാണ് ആന്‍ഡ്രിസ വസ്ത്രമൊന്നും ഇല്ലാതെ അഭിനയിക്കുക. സിനിമയിലെ ഒരു രംഗത്തില്‍ പൂര്‍ണ നഗ്നയായി അഭിനയിക്കേണ്ടത് അത്യാവശ്യമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഥ നിര്‍ബന്ധമായും ഇത് ആവശ്യപ്പെടുന്നതിനാല്‍ ആ രംഗം ചെയ്യാന്‍ താരം സമ്മതമറിയിച്ചെന്നാണ് സൗത്ത് ഇന്ത്യന്‍ സിനിമയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. ഈ സിനിമയ്ക്കായി താരം കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍