കുടുംബംവെച്ച് കളിക്കേണ്ടതല്ല ഫേസ്ബുക്ക്; വിവാഹ മോചന വാര്‍ത്തയ്ക്ക് മറുപടിയുമായി അമൃത സുരേഷ്
വിവാഹബന്ധം വേര്‍പ്പെടുത്തുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഗായിക അമൃത സുരേഷ്. ഫേസ്ബുക്കിലൂടെയാണ് അമൃത വ്യാജ വാര്‍ത്തകള്‍ക്കെതിരെ രംഗത്തെത്തിയത്.
ഇത്തരം വ്യാജപ്രചരണങ്ങള്‍കണ്ട് രസിക്കുന്നവര്‍ക്ക് എന്ത് സംതൃപ്തിയാണ് ലഭിക്കുന്നത്. ദയവായി ഞങ്ങളെ വെറുതെ വിടൂ. അമൃത ഫേസ്ബുക്കില്‍ കുറിച്ചു. ആരുടെയും കുടുംബംവെച്ച് കളിക്കേണ്ടതല്ല ഫേസ്ബുക്ക് ഇത് നന്മയ്ക്കു വേണ്ടിയാണ് ഉപയോഗിക്കേണ്ടത് അമൃത പറഞ്ഞു.
നടന്‍ ബാലയും ഗായിക അമൃതാ സുരേഷും വേര്‍പിരിയുന്നുവെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പരസ്പര വിശ്വാസത്തില്‍ വന്ന ചില പാളിച്ചകള്‍ ആണ് വേര്‍പിരിയല്‍ തീരുമാനത്തില്‍ എത്തിച്ചേരാന്‍ ഇടയായതെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍.